കണ്ണൂര്‍: വഖഫ് വിഷയത്തിൽ മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മത സംഘടനയാണോ രാഷ്‌ട്രീയ പാര്‍ട്ടിയാണോയെന്ന് ലീഗ് ആദ്യം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'ആരാണെന്ന് നിങ്ങൾ ആദ്യം വ്യക്തമാക്കണം. മത സംഘടനയാണോ അതോ രാഷ്ട്രീയ പാർട്ടി ആണോ എന്ന് തീരുമാനിക്കണം. വഖഫ് ബോർഡിന്‍റെ തീരുമാനത്തെ അംഗീകരിക്കുകയാണ് സർക്കാർ ചെയ്‌തത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തില്‍ സംസാരിക്കുന്നു Also read: Comment against PA Mohammed Riyas: 'റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണ്'; അധിക്ഷേപ പരാമർശവുമായി അബ്‌ദുറഹിമാന്‍ കല്ലായി
ബില്ലിൽ നിയമസഭയിൽ ചർച്ചയ്ക്ക് വന്നപ്പോൾ ലീഗ് എന്ത് സമീപനമാണ് സ്വീകരിച്ചത്. നിലവിൽ ഉള്ള ആൾക്കാരെ നിലനിർത്തണം എന്നല്ലേ ലീഗ് അംഗങ്ങൾ പറഞ്ഞത്. അതിനർഥം എന്താണെന്ന് ജനങ്ങൾക്ക് മനസിലാകും.
സർക്കാരിന് ഇക്കാര്യത്തിൽ ഒരു പിടിവാശിയുമില്ല. മത സംഘടനകൾക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. തല്‍ക്കാലം നിയമനം പി.എസ്.സിക്ക് വിടുന്നില്ല. കൂടുതൽ ചർച്ചകൾ നടത്തി അന്തിമ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.