അന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ടിന്‍മേക്കര്‍മാരെ തേടി രാഷ്ട്രീയപാര്‍ട്ടിക്കാരുടെ തിരക്കായിരുന്നു. വെളിച്ചെണ്ണ ടിന്നുകളാണ് അന്ന് മെഗാഫോണ്‍ നിര്‍മാണത്തിന് ഉപയോഗിച്ചത്. 14 ഇഞ്ച് നീളത്തിലും 12 ഇഞ്ച് വീതിയിലും 18 ഇഞ്ച് നീളത്തിലും 20 ഇഞ്ച് വീതിയിലും ടിന്‍മുറിച്ച് നാളംപോലെയാണ് മെഗാഫോണ്‍ നിര്‍മാണം. എന്നാൽ ഇന്ന് കോഡ്‌ലെസ് മൈക്കടക്കം ശബ്ദരംഗത്ത് എത്തുമ്പോള്‍ മെഗാഫോണിലേക്കുള്ള തിരിച്ചുപോക്ക് പ്രചാരണത്തിനും കൗതുകം പകരും.ഇപ്പോൾ ടിൻ ഷീറ്റ് വെച്ചാണ് മെഗാഫോണുകൾ നിർമ്മിക്കുന്നത്. പുതിയ മെഗാഫോണുകൾക്ക് വൻ ജനസ്വീകാര്യതയാണെന്നാണ് തലശേരി പഴയബസ്‌സ്റ്റാന്റിലെ സാജിദ ഇന്റസ്ട്രീസ് നടത്തുന്ന എംപി സെമീര്‍ പറഞ്ഞു.
പഴയമയുടെ മെഗാഫോൺ പുതിയ തെരഞ്ഞെടുപ്പ് ഗോദയിൽ - election
പുതിയ തരംഗം മൈക്ക് സെറ്റുകൾ നിലനിൽക്കുമ്പോൾ ജനസ്വീകാര്യത നേടി മെഗാഫോണുകൾ.
ഫയൽ ചിത്രം
കൂത്തുപറമ്പ്, മട്ടന്നൂര്‍, അഞ്ചരക്കണ്ടി എന്നിവിടങ്ങളില്‍ നിന്ന്മെഗാഫോണിന് ആവശ്യക്കാർ ആവശ്യംഅറിയിച്ചവെന്ന്സെമീര്‍ പറയുന്നു. പിടിയോടെയുള്ള മെഗാഫോണിന്റെ ശബ്ദം വിജനതയില്‍ വിദൂരങ്ങളിലടക്കം കേള്‍ക്കും. രാത്രികാലത്ത് പ്രകടനത്തിന് മെഗാഫോണ്‍ ഉപയോഗിക്കാമെന്ന് പ്രവര്‍ത്തകരും പറയുന്നു.
Last Updated : Mar 31, 2019, 11:31 PM IST