കണ്ണൂര്‍: കെ.എം ഷാജി എം.എൽ.എ കോഴ വാങ്ങിയെന്ന കേസിൽ അഴീക്കോട് ഹയർ സെക്കന്‍ഡറി സ്കൂളിൽ വിജിലൻസ് പരിശോധന. രാവിലെ 10.30 ന് ആരംഭിച്ച പരിശോധനയില്‍ കോഴ ഇടപാട് നടന്ന ഘട്ടത്തിലെ ഫയലുകൾ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തു. വിജിലൻസ് ഡിവൈ.എസ്.പി. മധുസൂദനന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേസന്വേഷണം ഊർജിതമാണെന്നും സ്കൂൾ മാനേജ്‌മെന്‍റ് അംഗങ്ങളെയും കേസിൽ പ്രതി ചേർക്കേണ്ടി വരുമെന്നും ഡിവൈ.എസ്.പി. വ്യക്തമാക്കി.
കെ.എം ഷാജിക്കെതിരായ ആരോപണം; അഴീക്കോട് സ്കൂളിൽ പരിശോധന - km shaji mla case
കെ.എം ഷാജി കോഴ വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്
കെ.എം ഷാജി
അഴീക്കോട് ഹൈസ്കൂളിന് പ്ലസ്‌ടു അനുവദിക്കാൻ 2014 ൽ കെ.എം ഷാജി എം.എൽ.എ സ്കൂൾ മാനേജ്‌മെന്‍റില്‍ നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ലീഗ് പ്രാദേശിക നേതാവ് സംസ്ഥാന നേതൃത്വത്തിന് അയച്ച പരാതിയാണ് കേസിന് ആധാരം. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. പദ്മനാഭനാണ് ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പട്ടത്. കഴിഞ്ഞ ദിവസം ഇരുവരുടെയും മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. ആറ് മാസം കൊണ്ട് കേസന്വേഷണം പൂർത്തിയാക്കാനാണ് വിജിലൻസ് തീരുമാനം.