കണ്ണൂര്‍:ജില്ലയില്‍ രണ്ട് റിമാൻഡ് പ്രതികളടക്കം 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണപുരം, ചെറുപുഴ സ്റ്റേഷനിൽ അറസ്റ്റിലായ രണ്ട് പേർക്കാണ് രോഗബാധ പിടിപെട്ടത്. ചെറുകുന്ന് സ്വദേശിയായ മുപ്പത്തിമൂന്നുകാരനും ചെറുപുഴ സ്വദേശിയായ നാല്‍പത്തിയൊമ്പതുകാരനുമാണ് വൈറസ് ബാധയേറ്റത്. ഇതോടെ പ്രതികളെ പാർപ്പിച്ച കണ്ണൂർ സബ് ജയിലധികൃതരും പ്രതികളുമായി ഇടപഴകിയ പൊലീസുകാരും ക്വാറന്‍റൈനില്‍ പ്രവേശിച്ചു.
കണ്ണൂരില്‍ രണ്ട് റിമാൻഡ് പ്രതികളടക്കം 10 പേർക്ക് കൊവിഡ് - kannur covid updates
പ്രതികളെ പാർപ്പിച്ച കണ്ണൂർ സബ് ജയിലധികൃതരും ഇവരുമായി ഇടപഴകിയ പൊലീസുകാരും ക്വാറന്‍റൈനില്‍ പ്രവേശിച്ചു
ധർമ്മടത്ത് രോഗം സ്ഥിരീകരിച്ച മറ്റ് മൂന്ന് സ്ത്രീകൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇവിടെ നേരത്തേ രോഗം സ്ഥിരീകരിച്ച സ്ത്രീയിൽ നിന്നാണ് 36,36,35 വയസുള്ളവര്‍ക്ക് രോഗം ബാധിച്ചത്. രോഗബാധിതരായ മറ്റ് അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരാണ്. ഇതില്‍ മാങ്ങാട്ടിടം, പാനൂർ, കുട്ടിമാക്കൂൽ സ്വദേശികള്‍ അബുദബിയിൽ നിന്നാണ് എത്തിയത്. ചൊക്ലി, കരിയാട് സ്വദേശികൾ ദുബായിയിൽ നിന്നുമാണ് മടങ്ങിയെത്തിയത്. ഇതോടെ ജില്ലയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 188 ആയി. ജില്ലയിലെ പിണറായിയെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു