കണ്ണൂർ: കൊവിഡിനെ ഭയന്ന് വനത്തിലേക്ക് പാലായനം ചെയ്‌ത കൊട്ടിയൂർ മേലേ പാൽചുരം ആദിവാസി ഊരിലെ 25 ലധികം കുടുംബങ്ങളെ തിരിച്ചെത്തിച്ചു. നാല് കുടുംബങ്ങൾ ഒഴികെ എല്ലാവരും വനത്തിൽ അഭയം തേടിയതോടെ കൊട്ടിയൂർ പഞ്ചായത്ത് അധികൃതരും വനം വകുപ്പും ചേർന്ന് വനത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഒടുവിൽ 27 പേരടങ്ങുന്ന സംഘത്തെ വയനാട് അതിർത്തിയായ ലങ്കയ്ക്ക് സമീപം കുടിൽ കെട്ടി താമസിക്കുന്ന നിലയിൽ കണ്ടെത്തി. ബാക്കിയുള്ള 31 പേർ അടങ്ങുന്ന മറ്റൊരു സംഘത്തെ വനത്തിനുള്ളിലെ കുടകൻ പുഴയ്ക്ക് സമീപവും കണ്ടെത്തി. തുടർന്ന് 58 പേരെയും ഊരില്‍ തിരിച്ചെത്തിച്ചു.
കൊവിഡിനെ ഭയന്ന് വനത്തിലേക്ക് പാലായനം ചെയ്‌ത ആദിവാസികളെ തിരിച്ചെത്തിച്ചു - കണ്ണൂരില്‍ വനത്തിലേക്ക് പാലായനം ചെയ്‌ത് ആദിവാസി കുടുംബങ്ങള്‍ വാര്‍ത്ത
കൊട്ടിയൂർ മേലേ പാൽചുരം ആദിവാസി ഊരിലെ 25 ലധികം കുടുംബങ്ങളാണ് കൊവിഡിനെ ഭയന്ന് വനത്തിലേക്ക് പാലായനം ചെയ്‌തത്. പിന്നീട് പഞ്ചായത്തും വനം വകുപ്പും ഇടപെട്ട് ഇവരെ ഊരില്‍ തിരിച്ചെത്തിച്ചു.
![കൊവിഡിനെ ഭയന്ന് വനത്തിലേക്ക് പാലായനം ചെയ്‌ത ആദിവാസികളെ തിരിച്ചെത്തിച്ചു കൊവിഡിനെ ഭയന്ന് വനത്തിലേക്ക് പാലായനം ചെയ്‌ത് ആദിവാസി കുടുംബങ്ങള്‍ കണ്ണൂര്‍ വാര്‍ത്ത tribes flee to forest due to covid in kannur news kottiyur mele palchuram latest news kannur covid latest news കൊവിഡിനെ ഭയന്ന് വനത്തിലേക്ക് പാലായനം ചെയ്‌ത് ആദിവാസി കുടുംബങ്ങള്‍ വാര്‍ത്ത കണ്ണൂരില്‍ വനത്തിലേക്ക് പാലായനം ചെയ്‌ത് ആദിവാസി കുടുംബങ്ങള്‍ വാര്‍ത്ത കണ്ണൂര്‍ കൊവിഡ് പുതിയ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11788342-thumbnail-3x2-tribes.jpg)
Also read: കുന്നിടിച്ചിൽ ഭീതിയിൽ 30ഓളം കുടുംബങ്ങൾ, പുനരധിവാസ നടപടി സ്വീകരിക്കാതെ അധികൃതർ
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഗർഭിണികൾ അടക്കമുള്ള ആദിവാസി കുടുംബങ്ങൾ ഊര് വിട്ട് വനത്തിലേക്ക് പോയത്. ആറളം ഫാമിലുള്ള ഒരാൾ കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും ചികിത്സക്ക് ശേഷം ബന്ധു താമസിക്കുന്ന മേലെ പാൽചുരം ഊരിലേക്ക് വരുമെന്നും അറിഞ്ഞതിനെ തുടർന്നാണ് ആദിവാസി കുടുംബങ്ങൾ ഒന്നടങ്കം വനത്തിലേക്ക് പോയത്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ വനത്തിൽ പുഴയ്ക്ക് സമീപം ഉരുൾപൊട്ടൽ സാധ്യതകൾ അടക്കമുള്ള പ്രദേശത്ത് താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് മനസിലാക്കിയാണ് ഇവരെ ഊരില്‍ തിരികെ എത്തിച്ചതെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് റോയി നമ്പുടാകം പറഞ്ഞു.