പ്രശസ്ത തെയ്യം കലാകാരൻ ടി.പി കുഞ്ഞിരാമ പെരുവണ്ണാൻ നിര്യാതനായി - ടി.പി കുഞ്ഞിരാമ പെരുവണ്ണാൻ
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്

കണ്ണൂർ: കേരള ഫോക്ക്‌ലോർ അക്കാദമി ഗുരുപൂജ പുരസ്ക്കാര ജേതാവും പ്രശസ്ത തെയ്യം കലാകാരനുമായ കൊയ്യം പാറക്കാടി കീയച്ചാലിലെ ടി.പി കുഞ്ഞിരാമ പെരുവണ്ണാൻ (80) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു കേരള ഫോക്ക്‌ലോർ അക്കാദമി ഗുരുപൂജ പുരസ്ക്കാരം പ്രഖ്യാപിച്ചത്. കെ.വി നാരായണിയാണ് ഭാര്യ. മക്കൾ: രമണി (റിട്ട. ഐസിഡിഎസ് സൂപ്പർവൈസർ), ബാബു (സി.ഐ, കാസർകോട്), പരേതനായ വിനോദ് (മുത്തങ്ങ രക്തസാക്ഷി). മരുമക്കൾ: പ്രേമദാസൻ (കണ്ണൂർ), സുധ (കൊട്ടില). സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും.