കണ്ണൂര്‍: ശക്തമായ ഇടിമിന്നലില്‍ ജില്ലയില്‍ വന്‍ നാശനഷ്‌ടം. ഇരിക്കൂർ ചേടിച്ചേരിയിലെ എ.വി രമേശന്‍റെ പറമ്പിൽ കെട്ടിയ പശു മിന്നലേറ്റ് ചത്തു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. പൊടുന്നനെയുണ്ടായ ഇടിമിന്നലിൽ വലിയ നാശനഷ്ടമാണ് ചേടിച്ചേരി പ്രദേശത്തുണ്ടായത്.
കണ്ണൂരില്‍ ഇടിമിന്നലിൽ വൻ നാശനഷ്ടം - ഇടിമിന്നല്‍
പ്രദേശത്തെ മിക്ക വീടുകളിലെയും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിച്ചു
ഇടിമിന്നലിൽ ചേടിച്ചേരിയിൽ വൻ നാശനഷ്ടം
ഈ സമയം മിക്ക വീടുകളിലും കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസിനായി ടിവി ഓൺ ചെയ്തിരുന്നു. രമേശന്‍റെ വീടിനും നാശം സംഭവിച്ചു. ചുമരുകൾക്ക് വിള്ളല്‍ വീഴുകയും ടിവി അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തിനശിക്കുകയും ചെയ്തു. എഎം നന്ദിനിയുടെ സെറ്റ് ടോപ്പ് ബോക്സ് പൂർണമായും കത്തി നശിച്ചു. സമീപത്തെ മിക്ക വീടുകളിലെയും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തി നശിച്ചു.