കേരളം

kerala

By

Published : Jul 19, 2021, 12:32 PM IST

ETV Bharat / city

സംവരണ വിഷയത്തില്‍ സർക്കാർ കുതന്ത്രം പ്രയോഗിക്കുന്നുവെന്ന് മുസ്‌ലിം ലീഗ്

സർക്കാർ സംവരണ നയം തിരുത്താൻ തയ്യാറാകണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ അബ്ദുൽ ഖാദർ മൗലവി.

The Muslim League against government on reservation  Muslim League on reservation  government on reservation  സംവരണ വിഷയം  മുസ്‌ലിം ലീഗ്  സർക്കാരിനെതിരെ മുസ്‌ലിം ലീഗ്  വി.കെ അബ്ദുൽ ഖാദർ മൗലവി
മുസ്‌ലിം ലീഗ്

കണ്ണൂർ :കേരള സർക്കാർ നിയോഗിച്ച കോശി കമ്മിഷൻ റിപ്പോർട്ട് എന്തുകൊണ്ടാണ് സർക്കാർ മരവിപ്പിച്ചു വച്ചിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ അബ്ദുൽ ഖാദർ മൗലവി. സംവരണ വിഷയം ലാഘവത്തോടെ കൂടിയാണ് പിണറായി സർക്കാർ കൈകാര്യം ചെയ്യുന്നത്. സംവരണ വിഷയത്തിൽ സർക്കാർ എന്തിനാണ് കുതന്ത്രം പ്രയോഗിക്കുന്നതെന്നും അവകാശപ്പെട്ട സംവരണം എല്ലാ വിഭാഗങ്ങൾക്കും നൽകണമെന്നും മൗലവി കണ്ണൂരിൽ പറഞ്ഞു.

പിണറായി സർക്കാരിന്‍റെ മുസ്‌ലിം വിരുദ്ധ നീക്കങ്ങൾക്കെതിരെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കണ്ണുർ കലക്‌ട്രേറ്റിന് മുന്നിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.കെ അബ്ദുൽ ഖാദർ മൗലവി. സർക്കാർ സംവരണ നയം തിരുത്താൻ തയ്യാറാകണം. വിവാദ നയം തിരുത്തുന്നതുവരെ മുസ്‌ലിം ലീഗ് പ്രക്ഷോഭമായി മുന്നോട്ടു പോകുമെന്നും വി.കെ അബ്ദുൽ ഖാദർ മൗലവി പറഞ്ഞു.

ആരാധനാലയങ്ങൾ അടച്ചിടുന്നത് മുസ്ലിം വിഭാഗത്തിന്‍റെ മാത്രം പ്രശ്നമല്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് തന്നെ കർമ്മങ്ങൾ നടത്താൻ ഉള്ള വിശാലമായ സൗകര്യങ്ങൾ മിക്ക ആരാധനാലയങ്ങളിലും ഉണ്ട്. അത്തരം ആരാധനാലയങ്ങളിൽ എങ്കിലും ആരാധനക്ക് വേണ്ടി ഉള്ള അനുവാദം സർക്കാർ നൽകണമെന്നും അബ്ദുൽ ഖാദർ മൗലവി പറഞ്ഞു..

also read : മുന്നോക്ക സമുദായ സംവരണ ഉത്തരവ് റദ്ദാക്കണമെന്ന് ഇടി മുഹമ്മദ് ബഷീർ എം.പി

ABOUT THE AUTHOR

...view details