കണ്ണൂര്‍: കാക്കക്കൂട്ടത്തിൽ നിന്നും പട്ടുവം മംഗലശേരി സ്വദേശി ഷാരോൺ രക്ഷപ്പെടുത്തിയ രണ്ട് മയിൽ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് തളിപ്പറമ്പ് ഫോറസ്‌റ്റ് റെസ്ക്യൂ ടീം. മുട്ടവിരിഞ്ഞ് മൂന്ന് ആഴ്ചയോളം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് പറക്കാൻ കഴിയുന്ന സാഹചര്യം വരെ സംരക്ഷണയിൽ വയ്‌ക്കാൻ ഇവർ തീരുമാനിച്ചത്. കാടുമായി ബന്ധപ്പെട്ട ആവാസ വ്യവസ്ഥയിൽ നിന്നും മയിലുകൾ കൂടുതലായി നാട്ടിൻപുറങ്ങളിൽ എത്താറുണ്ടെങ്കിലും മയിലിന്‍റെ കുഞ്ഞുങ്ങളെ പലപ്പോഴും കാണുന്നത് അപൂർവമായാണ്.
കാക്കയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ മയിലുകളെ വനം വകുപ്പ് ഏറ്റെടുത്തു - കണ്ണൂര്‍ വനം വകുപ്പ്
പറക്കമുറ്റാനെടുക്കുന്ന ആറ് മാസത്തോളം കാലം ഈ രണ്ട് മയില്‍കുഞ്ഞുങ്ങളെയും കുഞ്ഞുങ്ങളും മലബാർ അവേർനസ് ആൻഡ് റെസ്ക്യൂ സെന്‍റർ ഫോർ വൈൽഡ് ലൈഫ് സ്റ്റാഫ് അംഗമായ അനിൽ തൃച്ഛംബരത്തിന്‍റെ വീട്ടിലായിരിക്കും.
![കാക്കയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ മയിലുകളെ വനം വകുപ്പ് ഏറ്റെടുത്തു forest department news kannur forest department news കണ്ണൂര്‍ വനം വകുപ്പ് കണ്ണൂര്‍ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8712659-thumbnail-3x2-k.jpg)
ഇന്നലെ രാവിലെയാണ് പട്ടുവം മംഗലശേരിയിലെ കൃഷ്ണവേണി കോംമ്പൗണ്ടിന് സമീപത്തുനിന്നും മയിൽ കുഞ്ഞുങ്ങളെ കാക്കക്കൂട്ടം ആക്രമിക്കുന്നത് കണ്ട പ്രദേശവാസിയായ ഷാരോൺ അതിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസുമായി ബന്ധപ്പെട്ടു. പിന്നാലെ ഫോറസ്റ്റ് ടീം അംഗങ്ങൾ സ്ഥലത്തെത്തി മയിലുകളുടെ സംരക്ഷണം ഏറ്റെടുക്കുകയുമായിരുന്നു. അമ്മ മയിലിൽ നിന്നും വേർപെട്ട കുഞ്ഞുങ്ങളെ തുറന്നുവിട്ടാൽ ഇവയുടെ ജീവനുതന്നെ ഭീഷണി ഉണ്ടാകുമെന്നതിലാണ് സംരക്ഷിക്കാൻ തീരുമാനിച്ചത്.
കാക്കയുടെ അക്രമത്തിൽ ചെറിയ പരിക്കുകൾ ഉണ്ടായെങ്കിലും പൂർണ ആരോഗ്യവാന്മാരാണിവർ. മുത്താറി, ഗോതമ്പു റവ, ചെറിയ പ്രാണികൾ, തുടങ്ങിയവയാണ് ഇവക്ക് ഭക്ഷണമായി നൽകുന്നത്. പറക്കമുറ്റാനെടുക്കുന്ന ആറ് മാസത്തോളം കാലം ഈ രണ്ട് കുഞ്ഞുങ്ങളും തൃച്ചംമ്പരത്തുള്ള മലബാർ അവേർനസ് ആൻഡ് റെസ്ക്യൂ സെന്‍റർ ഫോർ വൈൽഡ് ലൈഫ് സ്റ്റാഫ് അംഗമായ അനിൽ തൃച്ഛംബരത്തിന്‍റെ വീട്ടിൽ സുരക്ഷിതമായി പരിചരിക്കപ്പെടും. ഒരു കോഴിക്കുഞ്ഞിനെ പരിപാലിക്കുന്ന അതെ രീതിയിൽ മയിൽ കുഞ്ഞുങ്ങളെയും പരിപാലിക്കാൻ കഴിയുമെന്നാണ് അനിലിന്‍റെ അഭിപ്രായം. പറക്കാനുള്ള സാഹചര്യം എത്തുന്നതോടെ ഇവയെ കാട്ടിലേക്ക് തുറന്നുവിടാനാണ് തീരുമാനം.