കണ്ണൂര്‍:ഏറെ നാളുകൾക്ക് ശേഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ തളിപ്പറമ്പ് നഗരസഭാ പരിധിയും കുറുമാത്തൂർ പഞ്ചായത്തും. നേരത്തെ ജില്ലയിലെ ഏറ്റവും വിപുലമായ കൊവിഡ് ക്ലസ്റ്റർ ആയിരുന്ന തളിപ്പറമ്പ് മേഖലയിൽ പോലും ഇപ്പോൾ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നാമമാത്രമായാണ്. കഴിഞ്ഞ ദിവസം രണ്ടിടങ്ങളിലും ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തില്ല. രോഗ ഭീതി അകന്നതോടെ നഗരത്തിലെ വാണിജ്യ- വ്യാപാര മേഖലയിലും ഉണർവ് പ്രകടമായിട്ടുണ്ട്. ഭൂരിഭാഗം ബസുകളും സർവീസ് ആരംഭിച്ചു. ഓട്ടോ - ടാക്സികളും സജീവമായി.
സമ്പൂര്‍ണ അടച്ചിടലിന് പിന്നാലെ കൊവിഡ് ഭീതിയൊഴിഞ്ഞ് തളിപ്പറമ്പ്- കുറുമാത്തൂർ പ്രദേശം - thaliparamba covid news
നഗരത്തിലെ വാണിജ്യ- വ്യാപാര മേഖലയിലും ഉണർവ് പ്രകടമായിട്ടുണ്ട്. പൊതുഗതാഗതവും സാധാരണ നിലയിലായിട്ടുണ്ട്.
സമ്പൂര്‍ണ അടച്ചിടലിന് പിന്നാലെ കൊവിഡ് ഭീതിയൊഴിഞ്ഞ് തളിപ്പറമ്പ്- കുറുമാത്തൂർ പ്രദേശം
ഏതാനും നാളുകൾ മുമ്പ് സമ്പർക്ക വ്യാപനത്തിന്‍റെ രൂക്ഷമായ ഭീതിയിലായിരുന്നു തളിപ്പറമ്പ്. തുടർന്ന് തളിപ്പറമ്പ് നഗരസഭാ പരിധി മുഴുവൻ 20 ദിവസത്തിലേറെ സമ്പൂർണമായി അടച്ചിട്ടിരുന്നു. ആ അടച്ചിടൽ ഫലപ്രദമായിരുന്നുവെന്നാണ് കൊവിഡ് വ്യാപനം തടയാൻ കഴിഞ്ഞതിലൂടെ തളിപ്പറമ്പ് നൽകുന്ന പാഠം. അതേ സമയം ഇപ്പോഴത്തെ അനുകൂല സാഹചര്യം കണക്കിലെടുത്ത് ജാഗ്രത കൈവിടരുതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.