കണ്ണൂർ: അറവ് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് പകർച്ച വ്യാധി ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ തളിപ്പറമ്പ് മാർക്കറ്റ് ജനകീയ ഇടപെടലില്‍ ശുചീകരിച്ചു. തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ കരുതൽ- ജനകീയ ശുചീകരണ പദ്ധതിയുമായി സഹകരിച്ച് മാർക്കറ്റ് പൂർണമായും അടച്ചിട്ടാണ് ശുചീകരണം നടത്തിയത്.
കഴിഞ്ഞ ദിവസം വരെ അറവ് മാലിന്യങ്ങൾ അടക്കം നിറഞ്ഞ നിലയിലായിരുന്നു തളിപ്പറമ്പ് മാർക്കറ്റ് പരിസരം. ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കീഴിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. ശുചീകരണത്തോട് മാർക്കറ്റിലെ തൊഴിലാളികളും വ്യാപാരികളും സഹകരിച്ചു.