മയക്കുമരുന്ന് മാഫിയ വിലസുന്നു; തലശ്ശേരി കടൽപ്പാലം മേഖലയിൽ എക്സൈസ്- പൊലീസ് റെയ്ഡ് - കടൽപ്പാലം മേഖലയിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസം മയക്കുമരുന്ന് മാഫിയ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് എക്സൈസും പൊലീസും റെയ്ഡ് നടത്തിയത്
കടൽപ്പാലം മേഖലയിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസം മയക്കുമരുന്ന് മാഫിയ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്

കണ്ണൂര്‍: തലശ്ശേരി കടൽപ്പാലം മേഖലയിൽ എക്സൈസും പൊലീസും സംയുക്തമായി റെയ്ഡ് നടത്തി. ഈ മേഖലയിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം പരിശോധന നടത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ആയുധം കാട്ടി മയക്കുമരുന്ന് മാഫിയ ഭീഷണിപ്പെടുത്തിയിരുന്നു.ഇതേ തുടർന്നാണ് എക്സൈസും പൊലീസും റെയ്ഡ് നടത്തിയത്. വിദ്യാർപീടിക, ഇന്ദിരാ പാർക്ക്, പഴയ പോർട്ട് ഓഫീസ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലും ലോഡ്ജുകളിലുമായിരുന്നു പരിശോധന. പ്രിൻസിപ്പൽ എസ് ഐ ബിനു മോഹൻ, എക്സൈസ് ഇൻസ്പെക്ടർ എ അനിൽകുമാർ, അഡീഷണൽ എസ് ഐ എ അഷ്റഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
TAGGED:
കണ്ണൂര്‍