കേരളം

kerala

ETV Bharat / city

ഹരിദാസന്‍ വധക്കേസ്: ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ അറസ്റ്റില്‍, കേസില്‍ ഇതുവരെ അറസ്റ്റിലായത് 13 പേര്‍ - cpm worker murder arrest

ഹരിദാസനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഹരിദാസന്‍ വധക്കേസ് അറസ്റ്റ്  സിപിഎം പ്രവർത്തകൻ കൊലപാതകം  തലശ്ശേരി സിപിഎം പ്രവര്‍ത്തകന്‍ കൊലക്കേസ്  ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റ്  പുന്നോല്‍ ഹരിദാസന്‍ വധക്കേസ് അറസ്റ്റ്  thalassery cpm worker murder case latest  haridasan murder case updates  cpm worker murder arrest  rss worker arrest latest
ഹരിദാസന്‍ വധക്കേസ്: ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ അറസ്റ്റില്‍, കേസില്‍ ഇതുവരെ അറസ്റ്റിലായത് 13 പേര്‍

By

Published : Mar 5, 2022, 11:55 AM IST

കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസൻ വധക്കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. പുന്നോലിലെ ആർഎസ്എസ് പ്രവർത്തകൻ ആത്മജനാണ് (30) അറസ്റ്റിലായത്. കേസിൽ ഇതുവരെ 13 പ്രതികളാണ് അറസ്റ്റിലായത്.

ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ആത്മജനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. ഹരിദാസനെ കൊലപ്പെടുത്താൻ ആത്മജന്‍റെ നേതൃത്വത്തിൽ രണ്ടുതവണ ശ്രമങ്ങളുണ്ടായെന്നും ആയുധം നൽകിയതിൽ ഇയാൾക്ക് പങ്കുള്ളതായും പൊലീസ് പറഞ്ഞു.

ആറുപേർ ചേർന്നാണ് ഹരിദാസനെ കൊലപ്പെടുത്തിയത്. ഇതിൽ തലശ്ശേരി നഗരസഭ കൗൺസിലറും ബിജെപി മണ്ഡലം പ്രസിഡന്‍റുമായ കെ ലിജേഷ് ഉള്‍പ്പെടെ നാലുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കൊലയിൽ നേരിട്ട് പങ്കെടുത്ത ദീപു, നിഖിൽ എന്നിവരാണ് ഇനി അറസ്റ്റിലാകാനുളത്.

ഹരിദാസനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കൊടുവാൾ പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also read: ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക ചൂഷണം; സ്ഥാപന ഉടമക്കെതിരെ കേസെടുത്തു

ABOUT THE AUTHOR

...view details