കണ്ണൂര്‍: കേക്കിൻ്റെയും സർക്കസിൻ്റെയും ഈറ്റില്ലമായ തലശ്ശേരിയില്‍ സര്‍ക്കസ് കൂടാരത്തിന്‍റെ രൂപത്തില്‍ ഒരു ഭീമന്‍ കേക്ക്. ആന, കുതിര, സിംഹം, കരടി, കുരങ്ങുകള്‍, സർക്കസ് അഭ്യാസം ചെയ്യുന്ന സ്ത്രീ, ജിറാഫ് തുടങ്ങിയവയാണ് കേക്കിലുള്ളത്. തലശ്ശേരിയിലെ ആര്യ ഫലൂദ വേൾഡ് എന്ന ബേക്കറിയാണ് കൗതുകമുണര്‍ത്തുന്ന കേക്ക് നിര്‍മിച്ചത്.
ആനയും ജിറാഫും അഭ്യാസിയായ പെണ്ണും ; കേക്കില്‍ സര്‍ക്കസ് കൂടാരം ആവിഷ്‌കരിച്ച് തലശ്ശേരിയിലെ ബേക്കറി - തലശ്ശേരി ബേക്കറി സര്‍ക്കസ് കേക്ക്
സർക്കസ് കുലപതി എന്നറിയപ്പെടുന്ന കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ മലബാർ ഗ്രാൻഡ് സർക്കസ് കൂടാരത്തിൻ്റെ മാതൃകയിലാണ് കേക്ക്
![ആനയും ജിറാഫും അഭ്യാസിയായ പെണ്ണും ; കേക്കില്‍ സര്‍ക്കസ് കൂടാരം ആവിഷ്‌കരിച്ച് തലശ്ശേരിയിലെ ബേക്കറി circus tent cake thalassery bakery circus cake കേക്കില്‍ സര്‍ക്കസ് കൂടാരം തലശ്ശേരി ബേക്കറി സര്‍ക്കസ് കേക്ക് മലബാർ ഗ്രാൻഡ് സർക്കസ് കൂടാരം മാതൃക കേക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14002760-thumbnail-3x2-c.jpg)
ആനയും ജിറാഫും അഭ്യാസം ചെയ്യുന്ന സ്‌ത്രീയും; സര്‍ക്കസ് കൂടാരം കേക്കില്‍ പുനരാവിഷ്‌ക്കരിച്ച് തലശ്ശേരിയിലെ ബേക്കറി
സര്‍ക്കസ് കൂടാരം കേക്കില്‍ പുനരാവിഷ്‌ക്കരിച്ച് തലശ്ശേരിയിലെ ബേക്കറി
Also read: സാന്താക്ലോസും, പുൽക്കൂടും, ബാന്‍റ്‌മേളവും ; ക്രിസ്‌മസിനെ വരവേറ്റ് കലാലയങ്ങൾ
സർക്കസ് കുലപതി എന്നറിയപ്പെടുന്ന കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ മലബാർ ഗ്രാൻഡ് സർക്കസ് കൂടാരത്തിൻ്റെ മാതൃകയിലാണ് കേക്ക് നിർമിച്ചിരിക്കുന്നത്. നാല് ഷെഫുകൾ ചേർന്ന് 12 ദിവസം കൊണ്ടായിരുന്നു ഭീമന്‍ കേക്കിന്‍റെ നിർമാണം. ജനുവരി 10 വരെ കേക്ക് നേരിട്ട് കാണാനും അവസരമുണ്ട്.