കണ്ണൂര്‍: ദേശീയപാത വിപുലീകരണത്തിന്‍റെ ഭാഗമായി തളിപ്പറമ്പ് മുതൽ മുഴപ്പിലങ്ങാട് വരെ ആറുവരി പാതയാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. കുറ്റിക്കോൽ പാലം മുതൽ മുഴപ്പിലങ്ങാട് വരെ 32.700 കിലോമീറ്റർ റോഡ് നിർമാണത്തിന് 1518.39 കോടി രൂപ മതിപ്പ് ചെലവിലാണ് ദേശീയപാത അതോറിറ്റി ഇ-ടെൻഡർ വിളിച്ചത്. ഫെബ്രുവരി 17 വരെ ടെൻഡർ സമർപ്പിക്കാം. സ്ഥലമെടുപ്പിനെതിരെ എതിർപ്പുയർന്ന പാപ്പിനിശ്ശേരി, തുരുത്തി ഉൾപ്പെട്ട മേഖലയിലൂടെ കടന്നു പോകുന്ന ആറുവരി പാത നിർമാണത്തിനാണ് ടെൻഡർ വിളിച്ചിരിക്കുന്നത്.
ദേശീയപാത വികസനം; തളിപ്പറമ്പ്-മുഴപ്പിലങ്ങാട് ആറുവരിപ്പാതക്ക് ടെൻഡർ ക്ഷണിച്ചു - ദേശീയപാതാ വികസനം കണ്ണൂര്‍
സ്ഥലമെടുപ്പിനെതിരെ എതിർപ്പുയർന്ന പാപ്പിനിശ്ശേരി, തുരുത്തി ഉൾപ്പെട്ട മേഖലയിലൂടെ കടന്നു പോകുന്ന ആറുവരി പാത നിർമാണത്തിനാണ് ടെൻഡർ വിളിച്ചിരിക്കുന്നത്.
![ദേശീയപാത വികസനം; തളിപ്പറമ്പ്-മുഴപ്പിലങ്ങാട് ആറുവരിപ്പാതക്ക് ടെൻഡർ ക്ഷണിച്ചു national highway development news national highway kerala tenders invited for national highway news kannur national highway ദേശീയപാതാ വികസനം കണ്ണൂര്‍ ദേശീയപാത അതോറിറ്റി ടെന്‍ഡര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5623205-457-5623205-1578379742922.jpg)
ദേശീയപാത വികസനം
ദേശീയപാത അതോറിറ്റി പണം കൊടുത്ത് സ്ഥലം പൂർണമായി ഏറ്റെടുക്കുന്നതിന് മുമ്പാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. കല്യാശ്ശേരി, പാപ്പിനിശ്ശേരി, ചിറക്കൽ, എളയാവൂർ, വലിയന്നൂർ, പുഴാതി വില്ലേജുകളിലായി 500 കോടിയോളം രൂപ സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകാൻ ഇനിയും ബാക്കിയാണ്. ഈ തുക നൽകുന്നതിന് ശേഷം മാത്രമേ സ്ഥലമെടുപ്പ് നടപടി പൂർത്തിയാകൂ.