കണ്ണൂര്‍: മലയോരമേഖലയുമായി ഏറ്റവും ബന്ധം പുലർത്തുന്ന നഗരമാണ് തളിപ്പറമ്പ്. അതിനാൽ തന്നെ ആയിരക്കണക്കിന് ജനങ്ങൾ ദിവസവും എത്തിച്ചേരുന്ന നഗരത്തെ പൂക്കളും ഇരിപ്പിടങ്ങളുമൊരുക്കി സൗന്ദര്യവൽക്കരിക്കുന്ന പദ്ധതികൾക്ക് രൂപം നൽകാൻ ഒരുങ്ങുകയാണ് നഗരസഭയിലെ പുതിയ ഭരണസമിതി.
തളിപ്പറമ്പ് നഗരത്തെ ഭംഗിയാക്കാൻ പ്രത്യേക പദ്ധതി - തളിപ്പറമ്പ് നഗരസഭ
ഹൈ വേയിലുള്ള ഒഴിഞ്ഞ ഭാഗങ്ങളില്‍ പൂന്തോട്ടവും ഇരിപ്പിടങ്ങളും ഒരുക്കാനാണ് നഗരസഭയുടെ തീരുമാനം.
ടാക്‌സി സ്‌റ്റാൻഡ് പരിസരത്തെ ഒഴിഞ്ഞ ഭാഗങ്ങൾ ഇന്‍റര്‍ലോക്ക് കട്ടകള്‍ വിരിച്ച് പൂക്കളും ഇരിപ്പിടങ്ങളും ഒരുക്കുകയാണ് ആദ്യം ചെയ്യുക. തുടർന്ന് നഗരത്തിലെ വ്യാപാരികളുമായി ആലോചിച്ച് ഷോപ്പുകളുടെ മുൻഭാഗങ്ങളും പൂക്കൾവച്ച് സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയും ആലോചനയിലുണ്ടെന്ന് നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്‌മനാഭൻ പറഞ്ഞു. നഗരത്തിൽ വരുന്ന ജനങ്ങൾക്ക് വിശ്രമ കേന്ദ്രങ്ങൾ ഒരുക്കി മനോഹര കാഴ്ചകൾ സമ്മാനിക്കാൻ ഇതിലൂടെ സാധിക്കും. ഒരുവർഷത്തിനുള്ളിൽ പദ്ധതിയുടെ ആദ്യ ഘട്ട പരിപാടികൾ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.