കണ്ണൂര്‍:രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ തളിപ്പറമ്പിലും സമീപ പഞ്ചായത്തുകളിലുമായി നൂറ് ഹെക്ടറിലധികം നെൽകൃഷി വെള്ളം കയറി നശിച്ചു. പരിയാരം പഞ്ചായത്തിലെ കുപ്പം പുഴയോട് ചേർന്ന ഭാഗങ്ങളിലും കുറ്റിക്കോൽ പുഴയുടെ ഭാഗമായ കുറുമാത്തൂർ പഞ്ചായത്തിലുമാണ് ഏറ്റവും കൂടുതൽ കൃഷി നാശമുണ്ടായത്. പരിയാരം പഞ്ചായത്തില്‍ 50 ഹെക്ടർ നെൽകൃഷിയാണ് നശിച്ചത്. കുറ്റ്യേരി വയലിൽ 30 ഹെക്ടർ, വെള്ളാവിൽ പനങ്ങാട്ടൂരിൽ 12 ഹെക്ടർ, വെള്ളാവ്-തലോറ വയലിൽ എട്ട് ഹെക്ടർ എന്നിങ്ങനെയാണ് കൃഷി നാശമുണ്ടായത്.
തളിപ്പറമ്പില്‍ കനത്ത മഴയില്‍ നൂറ് ഹെക്ടര്‍ നെല്‍കൃഷി നശിച്ചു - കനത്ത മഴയില്‍ നൂറ് ഹെക്ടര്‍ നെല്‍കൃഷി നശിച്ചു
പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.രാജേഷ് കൃഷി നാശമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
തളിപ്പറമ്പില്‍ കനത്ത മഴയില്‍ നൂറ് ഹെക്ടര്‍ നെല്‍കൃഷി നശിച്ചു
തളിപ്പറമ്പ് നഗരസഭയിലെ ചാലത്തൂരിൽ ഏഴ് ഹെക്ടറും കണികുന്നിൽ മൂന്ന് ഹെക്ടര്‍ നെൽകൃഷിയും നശിച്ചു. കുറുമാത്തൂർ വടക്കാഞ്ചേരി, പാറാട് എന്നിവിടങ്ങളിൽ 30 ഹെക്ടർ നെൽകൃഷിയും നശിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.രാജേഷ് പ്രദേശം സന്ദര്‍ശിച്ചു. കർഷകർക്ക് നഷ്ടപ്പെട്ട വിളയുടെ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള എല്ലാ നടപടികളും ചെയ്ത് കൊടുക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കുമെന്നും അതിനുള്ള അപേക്ഷ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് കർഷകർ ഹാജരാക്കണമെന്നും എ.രാജേഷ് പറഞ്ഞു.