കണ്ണൂര്‍ :വിവേകാനന്ദന്‍ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ സംഘപരിവാർ അദ്ദേഹത്തെ കൊല്ലുമായിരുന്നുവെന്ന് സ്വാമി സന്ദീപാനന്ദഗിരി. മഹാത്മാഗാന്ധിക്ക് സംഭവിച്ച അതേ അവസ്ഥ തന്നെയായിരിക്കും സംഘപരിവാറിൽ നിന്ന് സ്വാമി വിവേകാനന്ദനും സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുരോഗമന കലാസാഹിത്യ സംഘവും മുൻ എസ്.എഫ്.ഐ പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്രാൻമയും തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച മതം രാഷ്ട്രീയം സംസ്ക്കാരം പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജീവിച്ചിരുന്നെങ്കില്‍ വിവേകാനന്ദനെ സംഘപരിവാർ കൊല്ലുമായിരുന്നുവെന്ന് സ്വാമി സന്ദീപാനന്ദഗിരി - കണ്ണൂര്‍ വാര്‍ത്തകള്‍
പശ്ചിമ ബംഗാളിലെ രാമകൃഷ്ണ മിഷൻ ആസ്ഥാനം സന്ദർശിച്ച നരേന്ദ്ര മോദിയോട് മിഷൻ അധികൃതർ പരസ്യമായി തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയത് അവർ വിവേകാനന്ദ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ജീവിച്ചിരുന്നെങ്കില്‍ വിവേകാനന്ദനെ സംഘപരിവാർ കൊല്ലുമായിരുന്നുവെന്ന് സ്വാമി സന്ദീപാനന്ദഗിരി
ജനുവരി 12 ന് വിവേകാനന്ദ ജയന്തി ദിവസം പശ്ചിമ ബംഗാളിലെ രാമകൃഷ്ണ മിഷൻ ആസ്ഥാനം സന്ദർശിച്ച നരേന്ദ്ര മോദിയോട് മിഷൻ അധികൃതർ പരസ്യമായി തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയത് അവർ വിവേകാനന്ദ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മതേതര മനസുകളുടെ ഇന്ത്യയെ നശിപ്പിക്കുക എന്നതാണ് സംഘ പരിവാറിന്‍റെ ദൗത്യമെന്നും ഇതിനെ ചെറുക്കേണ്ടതുണ്ടെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.