കേരളം

kerala

ETV Bharat / city

ഫീസിളവ് നടപ്പിലാക്കുന്നില്ല; പരിയാരത്ത് അനിശ്ചിതകാല സമരം - kannur latest news

കോളജ് സർക്കാർ ഏറ്റെടുക്കുമ്പോൾ വിദ്യാർഥികൾക്ക് ഫീസില്‍ ഇളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

കണ്ണൂര്‍ വാര്‍ത്തകള്‍  students strike in pariyaram medical college  pariyaram medical college news  kannur latest news  പരിയാരം മെഡിക്കല്‍ കോളജ് വാര്‍ത്ത
ഫീസിളവ് നടപ്പിലാക്കുന്നില്ല; അനിശ്ചിതകാല സമരവുമായി പരിയാരത്തെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍

By

Published : Jan 3, 2020, 7:09 PM IST

കണ്ണൂര്‍: ഫീസ് അടച്ചില്ലെന്നും ഹാജര്‍ ഇല്ലെന്നുമാരോപിച്ച് ക്ലാസിൽ നിന്നും പുറത്താക്കപ്പെട്ട പരിയാരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അനിശ്ചിത കാല സമരം ആരംഭിച്ചു. സർക്കാർ ഏറ്റെടുത്തശേഷം യാതൊരുതരത്തിലുള്ള ഇളവോ, ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്നും, അതിനെതിരെ ഹൈക്കോടതിയിൽ നൽകിയ കേസിന് വിധിവരുന്നതുവരെ സാവകാശം നൽകുന്നില്ലെന്നും വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് മെഡിക്കൽ വിദ്യാർഥികൾ സമരം നടത്തുന്നത്.

ഫീസിളവ് നടപ്പിലാക്കുന്നില്ല; അനിശ്ചിതകാല സമരവുമായി പരിയാരത്തെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍

കേരള സർക്കാരിൽ നിന്നും പരിയാരം മെഡിക്കൽ കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരു സർക്കാർ മെഡിക്കൽ കോളജെന്ന നിലയിലുള്ള യാതൊരു നീതിയും ലഭിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആരോപിക്കുന്നത്. കോളജ് സർക്കാർ ഏറ്റെടുക്കുമ്പോൾ വിദ്യാർഥികൾക്ക് ഫീസില്‍ ഇളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. അതിന്‍റെ വീഡിയോ റെക്കോർഡുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. .

ജനുവരി ഒന്നിന് ക്ലാസ്സിൽ കയറാൻ പാടില്ലെന്ന നിർദേശം വന്നതോടെ പി.ജി , എം.ബി.ബി.എസ്, എം.എൽ.ടി, ഫാർമസി കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾ സൂചനാ സമരം നടത്തിയിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പാളുമായി ചർച്ച നടത്തിയെങ്കിലും സർക്കാരിൽ നിന്നുള്ള ഉത്തരവാണ് ഇവിടെ പാലിക്കുന്നെന്നാണ് മറുപടി നല്‍കിയത്. തുടർന്നാണ് അനിശ്ചിതകാലത്തേക്ക് സമരം തുടങ്ങിയത്.

ABOUT THE AUTHOR

...view details