കണ്ണൂ ർ: കണ്ണൂർ ചിറ്റാരിപറമ്പിൽ മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാനായി മരത്തിൽ കയറിയ വിദ്യാർഥിക്ക് താഴെ വീണ് ഗുരുതര പരിക്ക്. ചിറ്റാരിപറമ്പ് പന്നിയോട്ടെ അനന്തു ബാബു (16)വിനാണ് പരിക്കേറ്റത്.
ALSO READ:ഷൂവിന്‍റെ വള്ളി കഴുത്തിൽ കുടുങ്ങി മലപ്പുറത്ത് പത്ത് വയസുകാരൻ മരിച്ചു
പ്ലസ്‌വൺ അപേക്ഷ സംബന്ധിച്ച കാര്യങ്ങൾ നെറ്റില്‍ തിരയുന്നതിനായാണ് അനന്തു മരത്തിന് മുകളിൽ കയറിയത്.
മൊബൈൽ നെറ്റ് വർക്കിനായി മരത്തിൽ കയറിയ വിദ്യാർഥി താഴെവീണു; ഗുരുതര പരിക്ക് ഇതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. പരിക്കേറ്റ വിദ്യാർഥിയെ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.