കണ്ണൂർ:തെരുവ് നായ ശല്യം രൂക്ഷമായ കരിവെള്ളൂരിൽ ജില്ലാ പഞ്ചായത്തിൻ്റെ തെരുവുനായ നിയന്ത്രണ സംഘം പ്രവർത്തനം തുടങ്ങി. നായകളെ പിടികൂടുന്നതിനായി പരിശീലനം ലഭിച്ച സംഘം കരിവെള്ളൂരിലെത്തി നടപടികളാരംഭിച്ചു. പ്രദേശത്ത് തെരുവ് നായകളുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് നടപടികൾ ഊർജിതമാക്കിയത്.
തെരുവ് നായ ശല്യം: കരിവെള്ളൂരിൽ തെരുവുനായ നിയന്ത്രണ സംഘം പ്രവർത്തനം ആരംഭിച്ചു - തെരുവ് നായ ശല്യം
കഴിഞ്ഞ ദിവസം പ്രദേശത്ത് അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. ഇതിനെത്തുടർന്നാണ് ഗ്രാമപഞ്ചായത്ത് നടപടികൾ ഊർജിതമാക്കിയത്.

തെരുവ് നായ ശല്യം: കരിവെള്ളൂരിൽ തെരുവുനായ നിയന്ത്രണ സംഘം പ്രവർത്തനം ആരംഭിച്ചു
തെരുവ് നായ ശല്യം: കരിവെള്ളൂരിൽ തെരുവുനായ നിയന്ത്രണ സംഘം പ്രവർത്തനം ആരംഭിച്ചു
കഴിഞ്ഞ ദിവസം കരിവെള്ളൂരിൽ ഓണക്കുന്ന് കുണിയൻ റോഡിൽ വച്ച് അഞ്ചുപേർക്കാണ് നായയുടെ കടിയേറ്റത്. തൊട്ടടുത്ത പയ്യന്നൂർ നഗരസഭയിലും കഴിഞ്ഞ ദിവസം തെരുവുനായ പത്തോളം പേരെ കടിച്ചിരുന്നു. അതേസമയം തെരുവ് നായ ശല്യത്തിനെതിരെ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര യോഗം ചേർന്ന് നടപടികൾ സ്വീകരിച്ചു വരികയാണ്.