കണ്ണൂര്‍: മാവേലി എക്‌സ്‌പ്രസില്‍ വച്ച് റെയില്‍വേ പൊലീസ് എഎസ്ഐയുടെ മര്‍ദനമേറ്റ യാത്രക്കാരന്‍ പൊന്നന്‍ ഷമീറിനെ കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു മൊഴി എടുത്തു. പൊലീസുകാർ തന്നെ ഉപദ്രവിച്ചോ എന്ന കാര്യം ഓർമയില്ലെന്ന് ഷമീർ മാധ്യമങ്ങളോട് പറഞ്ഞു.
മദ്യപിച്ചാണ് യാത്ര ചെയ്‌തത്. 35 രൂപയുടെ ടിക്കറ്റ് എടുത്തിരുന്നു. തന്നെ വടകരയിൽ ഇറക്കി വിടുകയായിരുന്നു. മറ്റൊരു ട്രെയിനിൽ കയറിയാണ് കോഴിക്കോട് എത്തിയത്. അവിടെ നിന്നാണ് കാര്യങ്ങൾ അറിയുന്നത്. പിന്നീട് പൊലീസ് വന്ന് ലിങ്ക് റോഡിൽ നിന്ന് പിടികൂടിയെന്നും ഷമീർ പറഞ്ഞു.