കേരളം

kerala

ETV Bharat / city

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട ശാന്തമ്മക്കും കുടുംബത്തിനും വീടൊരുക്കി കെയർ ഹോം പദ്ധതി

സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങില്‍ സംസാരിച്ചു.

താക്കോല്‍ദാനം

By

Published : Jun 20, 2019, 11:35 AM IST

Updated : Jun 20, 2019, 1:56 PM IST

കണ്ണൂർ: കുറ്റ്യാടി ചുരത്തിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട പൂതംപാറയിലെ വരിക്കപ്ലാക്കൽ ശാന്തമ്മക്കും കുടുംബത്തിനും വീടൊരുങ്ങി. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് കുറ്റ്യാടി ചുരത്തില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. സംസ്ഥാന സർക്കാരിന്‍റെ നവകേരള നിർമ്മിതിക്കായി സഹകരണ വകുപ്പ് വഴി നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി കാവിലുംപാറ സർവ്വീസ് സഹകരണ ബാങ്കാണ് ശാന്തമ്മയ്ക്കും കുടുംബത്തിനും വീട് നിർമ്മിച്ചു നൽകിയത്. ഇകെ വിജയൻ എംഎല്‍എതാക്കോല്‍ദാനം നടത്തി. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ ജോർജ്ജ് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി സി കെ മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. വീടിന്‍റെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് അസിസ്റ്റന്‍റ് രജിസ്ട്രാർ എകെ അഗസ്തി കൈമാറി. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങില്‍ സംസാരിച്ചു.

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട ശാന്തമ്മക്കും കുടുംബത്തിനും വീടൊരുക്കി കെയർ ഹോം പദ്ധതി
Last Updated : Jun 20, 2019, 1:56 PM IST

ABOUT THE AUTHOR

...view details