കണ്ണൂർ:കതിരൂർ പൊന്ന്യത്ത് നിർമാണത്തിനിടെയുണ്ടായ സ്റ്റീൽ ബോംബ് സ്ഫോടനം തലശ്ശേരി ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. സ്‌ഫോടനം നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് അഞ്ച് പേരുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതിൽ ടി.പി ചന്ദ്രശേഖരൻ കൊലക്കേസിൽ കോടതി വെറുതെ വിട്ട രമീഷ് അടക്കം രണ്ട് പേർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിൽ രമീഷിൻ്റെ രണ്ട് കൈകളും അറ്റുപോയിട്ടുണ്ട്. മറ്റ് മൂന്ന് പേരിൽ പരിക്കേറ്റ ഒരു സി.പി.എം പ്രവർത്തകന്‍ വ്യാജ പേരിൽ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിച്ചു. കണ്ണൂർ എ.കെ.ജി ആശുപത്രിയിലാണ് വ്യാജപേരില്‍ സജിലേഷ് എന്നയാൾ ചികിത്സ തേടിയത്. ഇയാൾ വധശ്രമക്കേസ് പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഓടി രക്ഷപ്പെട്ട രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
കതിരൂർ സ്‌ഫോടനം പ്രത്യേക സംഘം അന്വേഷിക്കും
സ്ഫോടനത്തിന് പിന്നാലെ 12 സ്റ്റീൽ ബോംബുകൾ കൂടി കണ്ടെടുത്തതോടെ പ്രദേശത്ത് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി
കതിരൂർ സ്‌ഫോടനം പ്രത്യേക സംഘം അന്വേഷിക്കും
സ്ഫോടനത്തിന് പിന്നാലെ 12 സ്റ്റീൽ ബോംബുകൾ കൂടി കണ്ടെടുത്തതോടെ പ്രദേശത്ത് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ബോംബ് നിർമിക്കാൻ സ്ഥലം നൽകിയ ആൾക്കെതിരെയും കേസെടുത്തു. സി.പി.എം കോട്ടയായ പൊന്ന്യത്ത് പുഴക്കരയിൽ കൈതക്കാടുകൾക്കിടയിൽ ഷെഡ് കെട്ടിയാണ് ബോംബ് നിർമാണം നടന്നത്.