കണ്ണൂർ: തളിപ്പറമ്പ് സർസയ്യദ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന റാഗിങ്ങിൽ രണ്ടാം വർഷ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയിൽ. പ്രിൻസിപ്പൽ ഇൻചാർജിന്‍റെ പരാതിയിൽ റാഗിങ് നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തതോടെയാണ് ഒമ്പത് പ്രതികളും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. ചിറക്കൽ സ്വദേശി അസ്‌ലാഫ്നെയാണ് ഒമ്പതോളം മൂന്നാം വർഷ വിദ്യാർഥികൾ ചേർന്ന് കോളജ് ക്യാമ്പസിൽ വെച്ച് ക്രൂരമായി മർദനത്തിനു ഇരയാക്കിയത്.
റാഗിങ്ങിനെ തുടർന്ന് ശരീര ഭാഗങ്ങളിൽ പരിക്കേറ്റ അസ്‌ലഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി പൊലീസിൽ തുടർന്ന് പരാതി നൽകുകയായിരുന്നു. കോളജ് വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തിരുന്നു.