കണ്ണൂര്‍: കെ.എം ഷാജി എംഎൽഎയെ പരിഹസിച്ച് എ.എൻ ഷംസീർ എം.എൽ.എ. കൊറോണ വൈറസിന് പരിവർത്തനം സംഭവിച്ചുണ്ടായ പുതിയ രൂപമാണ് കെ.എം ഷാജിയെന്ന് തലശേരി എംഎൽഎ എ.എൻ ഷംസീർ. തന്‍റെ മണ്ഡല പരിധിയിൽ നിരവധി കൊറോണ ബാധിതരുണ്ട്. മെഡിക്കൽ സയൻസ് വരെ പറയുന്നത് കൊറോണക്ക് പരിവർത്തനം നടക്കുന്നതാണ് രോഗ വ്യാപനത്തിന് ഇടയാക്കുന്നവെന്നാണ്. അത്തരത്തിൽ കൊറോണ വൈറസിന് പരിവർത്തനം സംഭവിച്ചുണ്ടായ പുതിയ രൂപമാണ് ഷാജിയെന്നും ജനങ്ങൾ ഷാജിക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഷംസീർ പറഞ്ഞു.
കൊറോണയുടെ പൂതിയ രൂപമാണ് കെ.എം ഷാജിയെന്ന് ഷംസീര്‍ എംഎല്‍എ - കണ്ണൂര്‍ വാര്‍ത്തകള്‍
മെഡിക്കൽ സയൻസ് വരെ പറയുന്നത് കൊറോണക്ക് പരിവർത്തനം നടക്കുന്നതാണ് രോഗ വ്യാപനത്തിന് ഇടയാക്കുന്നതെന്നാണ്. അത്തരത്തിൽ കൊറോണ വൈറസിന് പരിവർത്തനം സംഭവിച്ചുണ്ടായ പുതിയ രൂപമാണ് ഷാജിയെന്ന് തലശേരി നിയോജക മണ്ഡലം എംഎൽഎ എ.എൻ ഷംസീർ.
കൊറോണയുടെ പൂതിയ രൂപമാണ് കെ.എം ഷാജിയെന്ന് ഷംസീര്‍ എംഎല്‍എ
അല്ലാത്തൊരാൾക്ക് ഈ അവസരത്തിൽ മുഖ്യമന്ത്രിയെയോ ദുരിതാശ്വാസ നിധിയെക്കുറിച്ചോ ഇങ്ങനെ പറയാൻ കഴിയില്ല. അദ്ദേഹത്തെ എംഎൽഎ എന്ന് പറയാൻ കഴിയില്ല. വർഗീയത പ്രചരിപ്പിച്ചതിന്‍റെ പേരിൽ സുപ്രീം കോടതി അതിലെ 'എല്‍' നേരത്തെ കൊണ്ടുപോയതാണ്. ഇനിയുള്ള രണ്ടക്ഷരം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ എടുത്ത് മാറ്റും. മുഖ്യമന്ത്രിയെ ആക്ഷേപിച്ച് കെ.എം ഷാജി വാർത്താസമ്മേളനം നടത്തിയതിനെതിരെ പറയുന്നില്ലെന്ന് സൂചിപ്പിച്ചു കൊണ്ടായിരുന്നു ഷംസീറിന്‍റെ പ്രതികരണം.