കണ്ണൂര്‍: തളിപ്പറമ്പിൽ ഏഴുവയസുകാരൻ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പരാതി. വീട്ടുകാർ പൊലീസില്‍ പരാതി നൽകിയിട്ടും കേസെടുക്കാൻ വിമുഖത കാണിക്കുന്നതായും ആരോപണം. എന്നാൽ കുട്ടിയുടെയോ വീട്ടുകാരുടെയോ മൊഴിയിൽ പീഡനം സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലെന്നാണ് തളിപ്പറമ്പ് പൊലീസിന്‍റെ വാദം.
ഏഴുവയസുകാരൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പരാതി - തമിഴ്‌നാട് സ്വദേശി പ്രകൃതിവിരുദ്ധ പീഡനം
നാട്ടുകാര്‍ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിട്ടും ഇയാൾക്കെതിരെ കേസ് പോലും രജിസ്റ്റർ ചെയ്യാതെ രാത്രിയോടെ വിട്ടയച്ചെന്നാണ് നാട്ടുകാരുടെ ആരോപണം
ഞായറാഴ്ച ഉച്ചയോടെ കുട്ടി താമസിക്കുന്ന ലൈൻ ക്വാർട്ടേഴ്സിന് സമീപത്തെ തമിഴ്‌നാട് സ്വദേശി പീഡിപ്പിച്ചെന്നാണ് പരാതി. താൻ വീട്ടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കെയാണ് മകൻ പുറത്തേക്ക് പോയതെന്ന് അമ്മ പറയുന്നു. തിരികെ വന്ന മകന്‍റെ വസ്ത്രത്തില്‍ രക്തക്കറ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും തമിഴ്‌നാട് സ്വദേശിയെ പിടികൂടി ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ ഇയാൾക്കെതിരെ കേസ് പോലും രജിസ്റ്റർ ചെയ്യാതെ രാത്രിയോടെ വിട്ടയച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. ഇയാള്‍ക്കെതിരായ മൊഴിയിൽ പീഡനത്തെക്കുറിച്ച് പരാമർശമില്ലെന്നാണ് തളിപ്പറമ്പ് പൊലീസിന്‍റെ ഭാഷ്യം.