കണ്ണൂർ:നഹർ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ വിദ്യാർഥിയെ ഒരു കൂട്ടം സീനിയർ വിദ്യാർഥികൾ ചേർന്ന് മർദിച്ചതായി പരാതി. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥി ചെക്കിക്കുളം സ്വദേശി അൻഷാദിനാണ് മർദനമേറ്റത്. പെൺകുട്ടികളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട് പതിനഞ്ചോളം സീനിയർ വിദ്യാർഥികൾ ചേർന്ന് ശുചിമുറിയിൽ കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി.
മർദിച്ച് പരിക്കേൽപിച്ചതിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. റാഗിങ്ങ് ആണെന്ന് നിലവിൽ പറയാനാകില്ലെന്നും അന്വേഷിച്ച് തുടർ നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ സംഭവത്തിൽ കോളജ് ആന്‍റി റാഗിംഗ് കമ്മറ്റി യോഗം ചേർന്ന് രണ്ട് വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌തു.