കേരളം

kerala

ETV Bharat / city

ആറ്‌ മാസത്തെ കഠിനാധ്വാനം, 120 കിലോ തൂക്കം ; കുഞ്ഞിമംഗലത്ത് ഏറ്റവും വലിയ ദശാവതാര വിളക്ക് ഒരുങ്ങി

യുവശില്‍പി പത്മദാസ് കുഞ്ഞിമംഗലമാണ് ഒറ്റവാര്‍പ്പില്‍ വെങ്കലത്തിൽ നിർമിച്ച ശില്‍പത്തിന് പിന്നില്‍

കുഞ്ഞിമംഗലം ദശവതാര വിളക്ക്  പത്മദാസ് കുഞ്ഞിമംഗലം ദശവതാര വിളക്ക്  വെങ്കലത്തിന്‍റെ ദശവതാര വിളക്ക്  sculptor makes huge bronze lamp  kunjimangalam sculptor bronze lamp
ആറ്‌ മാസത്തെ കഠിനധ്വാനം, 120 കിലോ തൂക്കം; കുഞ്ഞിമംഗലത്ത് ഏറ്റവും വലിയ ദശാവതാര വിളക്ക് ഒരുങ്ങി

By

Published : Jul 13, 2022, 7:19 PM IST

കണ്ണൂർ :വെങ്കല, പിച്ചള ശില്‍പങ്ങള്‍ക്ക് പേരുകേട്ട കുഞ്ഞിമംഗലത്ത് നിന്ന് ഒറ്റവാര്‍പ്പില്‍ വെങ്കലത്തിൽ നിർമിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ദശാവതാര വിളക്ക് ഒരുങ്ങി. യുവശില്‍പി പത്മദാസ് കുഞ്ഞിമംഗലമാണ് 120 കിലോയോളം തൂക്കമുള്ള വിളക്ക് നിര്‍മിച്ചത്. വിളക്ക് തൂക്കുവാൻ ദീപലക്ഷ്‌മിയോട് കൂടിയ ചങ്ങലയും നിർമിച്ചിട്ടുണ്ട്.

വിളക്കിൻ്റെ നടുവിലായി അനന്തശയനത്തില്‍ കിടക്കുന്ന മഹാവിഷ്‌ണു, ഭൂദേവി, ശ്രീദേവി, ബ്രഹ്മാവ്, നാരദൻ, കിന്നരൻ എന്നിവരും മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്‌ണന്‍, കൽക്കി തുടങ്ങിയ പത്ത്‌ അവതാരങ്ങൾ ചുറ്റുമായാണ് നിര്‍മാണ രീതി. മഹാവിഷ്‌ണുവിൻ്റെ വാഹനമായ ഗരുഡനാണ് വിളക്കിൻ്റെ മുകളിൽ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നത്.

കുഞ്ഞിമംഗലത്ത് ഏറ്റവും വലിയ ദശാവതാര വിളക്ക് ഒരുങ്ങി

6 മാസത്തെ കഠിനാധ്വാനത്തിനൊടുവിലാണ് പത്മദാസ് വിളക്ക് നിർമിച്ചത്. അച്ഛൻ പത്മനാഭൻ്റെ നിർദേശങ്ങളും സഹായവും വിളക്ക് നിർമാണത്തിലുടനീളം പത്മദാസ് ലഭിച്ചിരുന്നു. പ്രശസ്‌ത വെങ്കല വിഗ്രഹ നിർമാണ ശില്‍പി, അന്തരിച്ച പടിഞ്ഞാറ്റയിൽ കുഞ്ഞിരാമന്‍റെ ചെറുമകനാണ് പത്മദാസ്.

ഉപരിപഠനം കഴിഞ്ഞ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന പത്മദാസ് മൂന്ന് വര്‍ഷം മുന്‍പാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠാവിഗ്രഹം, ശീവേലി വിഗ്രഹം, പൂജ പാത്രങ്ങൾ, ഓട്ടുവിളക്കുകൾ, ഗൃഹോപകരണങ്ങൾ എന്നിവ പത്മദാസ് നിർമിച്ചുനല്‍കാറുണ്ട്. കണ്ണൂരിലെ പൊതുവാൾ മെറ്റൽസിന് വേണ്ടിയാണ് ദശാവതാര വിളക്ക് ഒരുക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details