കണ്ണൂര്‍: മാഹിയിലെ വിവിധ സ്‌കൂളുകളിലായി കെട്ടിക്കിടക്കുന്ന 236 ക്വിന്‍റല്‍ അരി റീ പോളിഷ് ചെയ്‌ത് വിദ്യാർഥികൾക്ക് വിതരണം ചെയ്യാനുള്ള സ്‌കൂള്‍ അധികൃതരുടെ നീക്കം ബിജെപി പ്രവർത്തകർ തടഞ്ഞു. ഏതാണ്ട് ഒരു വർഷത്തിലധികമായി കെട്ടിക്കിടന്ന ഉപയോഗശൂന്യമായ പുഴുവരിക്കുന്ന അരിയാണ് റീ പോളിഷ് ചെയ്യാനായി തലശ്ശേരിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതറിഞ്ഞ ബിജെപി പ്രവർത്തകർ വാഹനം ഉൾപ്പെടെ തടയുകയായിരുന്നു. ചാലക്കര ഉസ്‌മാന്‍ സ്‌മാരക സ്‌കൂളിന് മുൻപിലായിരുന്നു സംഭവം.
കെട്ടിക്കിടന്ന അരി വിതരണം ചെയ്യാനുള്ള ശ്രമം തടഞ്ഞു - mahi rotten rice distribution school bjp news
ഒരു വർഷത്തിലധികമായി കെട്ടിക്കിടന്ന പുഴുവരിക്കുന്ന അരിയാണ് റീ പോളിഷ് ചെയ്യാനായി തലശ്ശേരിയിലേക്ക് കൊണ്ടുപോകാൻ സ്കൂൾ അധികൃതര്‍ ശ്രമിച്ചത്.
മാഹിയില്‍ കെട്ടിക്കിടന്ന അരി വിതരണം ചെയ്യാനുള്ള ശ്രമം ബിജെപി തടഞ്ഞു
കൊവിഡിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്ക് വീടുകളിലേക്ക് വിതരണം ചെയ്യാതെ നശിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന് കൈമാറിയ അരി അധികൃതരുടെ അനാസ്ഥ മൂലം കെട്ടിക്കിടക്കുകയായിരുന്നു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
Also read: മാഹിയിൽ മദ്യഷോപ്പുകൾ പ്രവർത്തിക്കില്ല