കണ്ണൂര്‍: നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടിട്ടും തളിപ്പറമ്പ് കൂനം- കൊളത്തൂർ-കണ്ണാടിപ്പാറ റോഡ് നിര്‍മാണം തുടങ്ങിയില്ല. റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞതോടെ കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. 40 വര്‍ഷം മുമ്പ് ബസ് സര്‍വീസ് ആരംഭിച്ച് റോഡ് തകര്‍ന്നതോടെ ഭൂരിഭാഗം ബസുകളും സര്‍വീസ് നിര്‍ത്തി ഇതോടെയാണ് നാട്ടുകാര്‍ പ്രശ്‌നം അധികാരികളുടെ ശ്രദ്ധയിലേക്കെത്തിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പ്രകാരം നിർമിച്ച 12 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് വീണ്ടും ടാര്‍ ചെയ്യാൻ തീരുമാനമായി.
ടാറിങ് നടത്താതെ കരാറുകാരൻ; കൂനം- കണ്ണാടിപ്പാറ റോഡ് നിര്‍മാണം മുടങ്ങി - റോഡ് ടാറിങ്
2017 സെപ്തംബറിലായിരുന്നു നിര്‍മാണ ഉദ്‌ഘാടനം. ഒരു വർഷം കൊണ്ട് ടാറിങ് പൂർത്തീകരിക്കും എന്നായിരുന്നു വാഗ്ദാനം.
2017 സെപ്തംബറിലായിരുന്നു നിര്‍മാണ ഉദ്‌ഘാടനം. ഒരു വർഷം കൊണ്ട് ടാറിങ് പൂർത്തീകരിക്കും എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കരാർ ഏറ്റെടുത്ത കാസർകോടെ കമ്പനി കാണിച്ച അനാസ്ഥ കാരണം പിന്നീട് പ്രവൃത്തി നടന്നതുമില്ല. ഇപ്പോൾ കാൽനടയാത്ര പോലും ദുഷ്കരമായതോടെ ദുരിതം പേറേണ്ടി വരുന്നത് നാട്ടുകാരാണ്. സഹികെട്ട നാട്ടുകാർ ജനുവരിയിൽ കണ്ണൂർ ഡിആർഡിഎ ഓഫിസിന് മുമ്പിൽ സമരം നടത്തിയിരുന്നു. തുടർന്ന് റീ ടെണ്ടർ നടത്തി എടയന്നൂരിലെ വ്യക്തിക്ക് കരാർ നൽകി. നിർമാണ പ്രവൃത്തി തുടങ്ങിയെങ്കിലും ലോക്ക് ഡൗൺ വന്നതോടെ അതും നിർത്തിവച്ചു. എന്നാൽ ലോക്ക് ഡൗൺ ഇളവ് ഒന്നര മാസം പിന്നിട്ടിട്ടും പ്രവൃത്തി പുനരാരംഭിച്ചില്ല. റോഡ് തകര്‍ന്നതിനാല്‍ ഓട്ടോറിക്ഷകളും ഇതുവഴി സര്‍വീസ് നടത്തുന്നില്ല. ഇരുചക്ര വാഹനങ്ങൾ പോലും അപകടത്തിൽപ്പെടുന്ന സ്ഥിതിയുമുണ്ട്. മഴമാറിയതോടെ സർക്കാർ ഇടപെട്ട് അടിയന്തിരമായി റോഡ് നിര്‍മാണം തുടങ്ങണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്