കേരളം

kerala

ETV Bharat / city

അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസം നൽകാൻ രക്ഷിതാക്കൾ തയ്യാറാകണം; ഋഷിരാജ് സിംഗ് - ഋഷിരാജ് സിംഗ്

കേരളത്തിൽ അടുത്ത കാലത്തായി ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചുവരികയാണ്. വിദ്യാർഥികള്‍ കൂടി ജാഗ്രത പാലിച്ചാല്‍ ലഹരി ഉപയോഗം ഇല്ലാതാക്കാൻ സഹായകരമാകുമെന്ന്  ഋഷിരാജ് സിംഗ് പറഞ്ഞു.

ഋഷിരാജ് സിംഗ്

By

Published : Jun 6, 2019, 6:02 PM IST

Updated : Jun 6, 2019, 7:56 PM IST

കണ്ണൂര്‍: വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസം നൽകാൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണൻ ഹയർ സെക്കന്‍ററി സ്കൂളിൽ പ്രവേശനോത്സവവും ലഹരിവിരുദ്ധ ബോധവൽക്കരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അടുത്ത കാലത്തായി ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചുവരികയാണ്. വിദ്യാർഥികൾ കൂടി ജാഗ്രത പാലിച്ചാല്‍ ലഹരി ഉപയോഗം ഇല്ലാതാക്കാൻ സഹായകരമാകുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. വിദ്യാർഥികളുടെ നല്ല താല്പര്യങ്ങൾ നടപ്പിലാക്കാൻ രക്ഷിതാക്കളും അധ്യാപകരും തയ്യാറായാൽ വിദ്യാർഥികൾക്കുണ്ടാവുന്ന മാനസിക സംഘർഷങ്ങൾ ഇല്ലാതാക്കാനും തെറ്റായ വഴികളിലേക്ക് വഴുതിമാറുന്നത് തടയാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിൽ പിടിഎ പ്രസിഡന്‍റ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ സുരേഷ് ബോധവൽക്കരണ ക്ലാസ് നൽകി.

പ്രവേശനോത്സവം ഉദ്ഘാടനം ഋഷിരാജ് സിംഗ് ചെയ്ത്
Last Updated : Jun 6, 2019, 7:56 PM IST

ABOUT THE AUTHOR

...view details