കണ്ണൂർ:കണ്ണൂർ പയ്യന്നൂരില്‍ ശ്രദ്ധേയമായി റിട്ടയേഡ് അധ്യാപികയുടെ ചിത്ര പ്രദര്‍ശനം. താവം ദേവീവിലാസം എൽപി സ്‌കൂളില്‍ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച കെ ശശികലയുടെ ചിത്ര പ്രദര്‍ശനമാണ് മികച്ച അഭിപ്രായം നേടിയത്. പയ്യന്നൂർ ലളിതകല അക്കാദമി ആർട്ട് ഗ്യാലറിയിലായിരുന്നു പ്രദര്‍ശനം.
ചിത്ര രചനയില്‍ സജീവമാകുന്നത് വിരമിച്ച ശേഷം; ശ്രദ്ധേയമായി റിട്ടയേഡ് അധ്യാപികയുടെ ചിത്ര പ്രദര്‍ശനം - retired teacher mural painting exhibition
കെ ശശികലയുടെ ചിത്ര പ്രദര്‍ശനത്തില്‍ കൂടുതലും മ്യൂറല്‍, അബ്‌സ്‌ട്രാക്‌റ്റ് ചിത്രങ്ങളാണ്

ചിത്ര രചനയില്‍ സജീവമാകുന്നത് വിരമിച്ച ശേഷം; ശ്രദ്ധേയമായി റിട്ടയേഡ് അധ്യാപികയുടെ ചിത്ര പ്രദര്‍ശനം
ശ്രദ്ധേയമായി റിട്ടയേഡ് അധ്യാപികയുടെ ചിത്ര പ്രദര്‍ശനം
ചെറിയ പ്രായത്തിലെ ശശികലയ്‌ക്ക് വരയ്‌ക്കാന്‍ ഇഷ്‌ടമായിരുന്നു. അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷമാണ് ചിത്രരചനയില്‍ സജീവമാകുന്നത്. ആദ്യം മ്യൂറല്‍ പെയിന്‍റിങായിരുന്നു, പിന്നീട് അബ്‌സ്‌ട്രാക്‌റ്റ് ചിത്രങ്ങള്‍ വരച്ച് തുടങ്ങി. പ്രകൃതി ചിത്രങ്ങള്‍ വരയ്‌ക്കാനാണ് ശശികലയ്‌ക്ക് കൂടുതല്‍ താല്‍പര്യം.