കണ്ണൂർ:മലയാള ഭാഷയെ സമ്പന്നമാക്കിയതില്‍ കൃഷി അനുബന്ധ വാക്കുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. മണ്ണിന്‍റെ മണമുള്ള ആ വാക്കുകളിലും പലതും കാർഷിക സംസ്‌കൃതിയോടൊപ്പം അന്യം നിന്നു പോയി. പുതുതലമുറയ്ക്കായി ഇത്തരം വാക്കുകളെ തേടിപ്പിടിച്ച് പുസ്‌തകമാക്കിയിരിക്കുകയാണ് മുൻ അധ്യാപകൻ കൂടിയായ പയ്യന്നൂർ സ്വദേശി കെ.എം മുരളീധരൻ.
പെട്ടിക്കുരിയ, നിലംതല്ലി, ഇരട്ടമരി...കെ.എം മുരളീധരന്‍റെ 'നിറയോലം' നിറഞ്ഞ് മണ്ണിന്‍റെ മണം - book on agricuture
പയ്യന്നൂർ സ്വദേശി കെ.എം മുരളീധരൻ വിദ്യാർഥികൾക്കായി തയ്യാറാക്കിയ 'നിറയോലം' എന്ന് പേരിട്ട സമാഹാരത്തിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട 260 വാക്കുകളും അവയുടെ ലഘു വിവരണങ്ങളുമാണുള്ളത്.
വിദ്യാർഥികൾക്കായി തയ്യാറാക്കിയ 'നിറയോലം' എന്ന് പേരിട്ട സമാഹാരത്തിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട 260 വാക്കുകളും അവയുടെ ലഘു വിവരണങ്ങളുമാണുള്ളത്. ഇതിന് പുറമേ വിദ്യാര്‍ഥികള്‍ക്കായി കാർഷിക ഉപകരണങ്ങളെയും മറ്റും പരിചയപ്പെടുത്തുന്ന കുരിയ എന്ന പേരില്‍ ഒരു പുസ്‌തകവും മുരളീധരൻ തയ്യാറാക്കിയിട്ടുണ്ട്. കേവലം വാക്കുകൾ പരിചയപ്പെടുത്തുന്നതിനും അപ്പുറം കൃഷിയെ സ്നേഹിക്കുന്ന ഒരു തലമുറയെ സൃഷ്‌ടിക്കുകയാണ് ഈ മുന്‍ അധ്യാപകന്‍റെ ലക്ഷ്യം.
Also read: കാര്‍ഷിക പാരമ്പര്യം ഓര്‍മപ്പെടുത്തി നെല്ലുകുത്ത് മത്സരം ; പുതുതലമുറയ്ക്ക് നവ്യാനുഭവം