കണ്ണൂർ :വൈദേശികാധിപത്യത്തിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ പോരാടി മരിച്ച അനേകായിരങ്ങളുടെ പേരുകള്‍ ബോധപൂർവമോ അല്ലാതെയോ ചരിത്രത്തിൽ തമസ്‌കരിക്കപ്പെട്ടിട്ടുണ്ട്. യഥാർഥ ചരിത്രത്തെ മറച്ചുവയ്ക്കാനുളള ശ്രമങ്ങൾ രാജ്യത്ത് നടന്നുവരുന്നുവെന്ന ആരോപണങ്ങൾ ശക്തമായിരിക്കെ രാമന്തളിയിലെ 17 രക്തസാക്ഷികളുടെ ഓർമകള്‍ക്ക് പ്രസക്തിയേറുകയാണ്.
1524ൽ പോർച്ചുഗീസുകാരുമായി എറ്റുമുട്ടി മരണം വരിച്ചവരാണ് രാമന്തളി ശുഹദാക്കൾ. കേരളത്തിലെമ്പാടും മുസ്ലിം സമൂഹത്തിന് നേരെ പോർച്ചുഗീസുകാർ അക്രമണമഴിച്ചുവിടുക പതിവായിരുന്നു. ഇതിനെതിരെ പോരാട്ടത്തിനിറങ്ങിയ യുവാക്കളായിരുന്നു ഇവര്‍. എന്നാൽ തോക്കുകളും പീരങ്കികളും കൈവശമുണ്ടായിരുന്ന പറങ്കികൾക്കെതിരെ എറ്റുമുട്ടി 17 പേരും രക്തസാക്ഷിത്വം വരിച്ചു.