കേരളം

kerala

ETV Bharat / city

പുണ്യമാസത്തിന് വിട പറയുന്നു, പ്രാർഥനയില്‍ മുഴുകി വിശ്വാസികൾ - ramadan fasting last 10 days kerala latest news

നാളെ മുതല്‍ ലോക്ക്ഡൗണ്‍ തുടങ്ങുന്നതിനാല്‍ ഇന്ന് രാത്രിയിലെ തറാവീഹ് അഥവാ രാത്രി നമസ്‌കാരം കഴിയുന്നതോടെ പള്ളികള്‍ അടച്ചിടും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാങ്ക് വിളിക്കായി മാത്രമാണ് പള്ളികള്‍ തുറക്കുക.

ramadan kerala latest news  റമദാന്‍ അവസാന പത്തിലേക്ക്  പുണ്യമാസത്തോട് വിട പറയാനൊരുങ്ങി വിശ്വാസികള്‍  ramadan fasting last 10 days kerala latest news  റമദാന്‍
പുണ്യമാസത്തോട് വിട പറയാനൊരുങ്ങി വിശ്വാസികള്‍, റമദാന്‍ അവസാന പത്തിലേക്ക്

By

Published : May 7, 2021, 10:37 PM IST

Updated : May 7, 2021, 10:48 PM IST

കണ്ണൂര്‍: പുണ്യമായ റമദാന്‍ മാസത്തോട് വിട പറയാന്‍ ഒരുങ്ങുകയാണ് വിശ്വാസികള്‍. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാത്തിന്‍റെ ഏറ്റവും ശ്രേഷ്ഠമായ ഒടുവിലത്തെ പത്ത് ദിവസം പ്രാര്‍ഥനകള്‍ കൊണ്ട് നിര്‍ഭരമാക്കുകയാണ് വിശ്വാസികള്‍. റമാദിനാലെ അവസാന വെള്ളിയാഴ്ചയില്‍ പള്ളി ഇമാമുകള്‍ റമദാനിനോട് വിട ചൊല്ലുമ്പോള്‍ വിശ്വാസി മനസുകളില്‍ നൊമ്പരമായിരുന്നു. റമാദാന്‍ മാസത്തിലെ അവസാന പത്തിലാണ് ലൈലത്തുല്‍ ഖദര്‍ അഥവാ വിധി നിര്‍ണ്ണയ രാവ്. 1000 മാസങ്ങളേക്കാള്‍ പുണ്യമുള്ള ഈ ദിനം വിശ്വാസികള്‍ പള്ളികളില്‍ കഴിച്ചുകൂട്ടാറാണ് പതിവ്. എന്നാല്‍ ഇത്തവണ കൊവിഡ് വിശ്വാസികള്‍ക്ക് വിനയായി. കടുത്ത നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പള്ളികളില്‍ 50 പേര്‍ക്ക് മാത്രമെ പ്രവേശനമുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ നമസ്‌കാര പള്ളികളിലുള്‍പ്പെടെ ജുമുഅ നടത്തിയത് വിശ്വാസികള്‍ക്ക് ആശ്വാസമായി.

പുണ്യമാസത്തിന് വിട പറയുന്നു, പ്രാർഥനയില്‍ മുഴുകി വിശ്വാസികൾ

കൊവിഡില്‍ നിന്ന് രക്ഷനേടുന്നതിനായി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. അതേസമയം നാളെ മുതല്‍ ലോക്ക്ഡൗണ്‍ തുടങ്ങുന്നതിനാല്‍ ഇന്ന് രാത്രിയിലെ തറാവീഹ് അഥവാ രാത്രി നമസ്‌കാരം കഴിയുന്നതോടെ പള്ളികള്‍ അടച്ചിടും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാങ്ക് വിളിക്കായി മാത്രമാണ് പള്ളികള്‍ തുറക്കുക. ഇസ്ലാം മത വിശ്വാസകളെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ ആഘോഷമായ ചെറിയ പെരുന്നാളിന്‍റെ ആഘോഷം ഇത്തവണയും വീടുകളില്‍ ഒതുങ്ങും. അതേ സമയം കഴിഞ്ഞ വര്‍ഷം റമദാന്‍ മുഴുവന്‍ വീടുകളില്‍ കഴിച്ചുകൂട്ടിയവര്‍ക്ക് ഇത്തവണ അല്‍പ്പമെങ്കിലും ആശ്വസമുണ്ട്. 25 നോമ്പിനെങ്കിലും പള്ളികളില്‍ പോകാനും പ്രാര്‍ഥനകള്‍ നടത്താനും അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് വിശ്വാസി സമൂഹം.

Also read:ലോക്ക് ഡൗണ്‍; പുതുക്കിയ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി

Last Updated : May 7, 2021, 10:48 PM IST

ABOUT THE AUTHOR

...view details