കണ്ണൂർ :കോതമംഗലത്ത് ഡെന്‍റൽ കോളജ് വിദ്യാർഥിനിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌ത തലശ്ശേരി മേലൂർ സ്വദേശി രാഖിലിൻ്റെ മൃതദേഹം സംസ്‌കരിച്ചു.
ശനിയാഴ്‌ച എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി രാത്രി വൈകിയാണ് മൃതദേഹം സ്വദേശമായ തലശ്ശേരിയിൽ എത്തിച്ചത്. ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ മേലൂരിലെ വീട്ടിലെത്തിച്ചു.
READ MORE:രാഖില്‍ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്ന്; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
ധർമ്മടം പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ ചുരുക്കം ചിലരേ വീട്ടിലുണ്ടായിരുന്നു. തുടർന്ന് മൃതദേഹം പിണറായി പന്തക്കപ്പാറ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. അതേസമയം കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് എവിടെനിന്ന് സംഘടിപ്പിച്ചതാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
കോതമംഗലം സംഭവം : രാഖിലിൻ്റെ മൃതദേഹം സംസ്‌കരിച്ചു തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നുമാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. രാഖിലിൻ്റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്. ഇയാൾ രാഖിലിനൊപ്പം ബിഹാറില്‍ പോയിരുന്നതായാണ് വിവരം.