കണ്ണൂർ :തളിപ്പറമ്പ് കുറ്റിക്കോലിൽ ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കണ്ണൂർ ആംസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സായ ജോബിയ ജോസഫാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു.
പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന പിലാക്കുന്നുമ്മൽ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് ദേശീയപാതയിൽ റോഡരികിലേക്ക് മറിയുകയായിരുന്നു.
Also read: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരിന് സമീപം മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്
അമിത വേഗതയും മഴയുമാണ് അപകട കാരണമെന്നാണ് വിവരം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസിനകത്ത് കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പൊലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.