കണ്ണൂർ:മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുന്നുവെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെ താക്കോൽ സ്ഥാനത്താണെന്നും മുഖ്യമന്ത്രിയായി തുടരാൻ പിണറായി വിജയന് ധാർമിക അവകാശമില്ലെന്നും കൃഷ്ണദാസ് കണ്ണൂരിൽ പറഞ്ഞു.
ക്ലിഫ് ഹൗസ് സ്‌മഗ്ലേഴ്‌സ് ഹൗസായി മാറിയെന്ന് പി.കെ കൃഷ്ണദാസ്
മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. സാമ്പത്തിക സമാഹരണത്തിനായി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകളിൽ സ്വപ്‌ന ഒപ്പമുണ്ടായിരുന്നുവെന്നും പി.കെ കൃഷ്ണദാസ് ആരോപിച്ചു.
ക്ലിഫ് ഹൗസ് സ്‌മഗ്ലേഴ്‌സ് ഹൗസായി മാറി. സാമ്പത്തിക സമാഹരണത്തിനായി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകളിൽ സ്വപ്‌ന ഒപ്പമുണ്ടായിരുന്നു. സ്വപ്‌നക്ക് മുഖ്യമന്ത്രിയുമായും സി.പി.എം നേതാക്കളുമായുള്ള ബന്ധം അന്വേഷിക്കണം. ലാവ്‌ലിന്‍ കേസ് പോലെ മുഖ്യമന്ത്രിക്ക് ഇതിൽ നിന്ന് രക്ഷപെടാനാവില്ലെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
ഐ.ടി വകുപ്പിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ അനധികൃതമായ പലതും നേടി. ഇതിന് പ്രത്യുപകാരമായാണ് ശിവശങ്കറിന് അമിത അധികാരങ്ങൾ നൽകിയത്. അന്വേഷണം സ്വന്തം ഓഫീസിലേക്ക് നീളാതിരിക്കാനാണ് ശിവശങ്കറിനെ മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ചില മാഫിയ സംഘങ്ങളാണെന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി പിണറായി വിജയൻ സ്വയം മാതൃകയാകണം. യു.എ.ഇ കോൺസുലേറ്റിൽ സ്വപ്‌നക്ക് ജോലി ലഭിച്ചതിന് പിന്നിൽ ഒരു കോൺഗ്രസ് നേതാവ് ഇടപെട്ടിട്ടുണ്ടെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.