കണ്ണൂര്‍: കൊവിഡ് പ്രതിരോധത്തിനായി കേരളം നടത്തുന്ന മാതൃക പ്രവര്‍ത്തനങ്ങളെ ലോകം വാഴ്ത്തുമ്പോള്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയടക്കമുള്ള പോരാളികള്‍ക്ക് ആദരമർപ്പിച്ച് പയ്യന്നൂരിലെ ഒരുകൂട്ടം ചിത്രകാരന്മാര്‍. വലിയ കാന്‍വാസില്‍ കൂറ്റന്‍ ചിത്രം തീര്‍ത്തുകൊണ്ടായിരുന്നു കലാകാരന്മാര്‍ ബിഗ് സല്യൂട്ട് നല്‍കിയത്. ചിത്രകാരന്മാരുടെ കൂട്ടായ്മയായ കാൻവാസ് പയ്യന്നൂരും ദൃശ്യ പയ്യന്നൂരും ചേർന്നാണ് പഴയ ബസ്സ്റ്റാൻഡിൽ ചിത്രമൊരുക്കിയത്.
കൊവിഡ് പ്രതിരോധം, വലിയ കാന്‍വാസില്‍ പയ്യന്നൂരിന്‍റെ ബിഗ് സല്യൂട്ട് - payyannur news
ചിത്രകാരന്മാരുടെ കൂട്ടായ്മയായ കാൻവാസ് പയ്യന്നൂരും ദൃശ്യ പയ്യന്നൂരും ചേർന്നാണ് പഴയ ബസ്സ്റ്റാൻഡിൽ ചിത്രമൊരുക്കിയത്. ചിത്രത്തിന് 30 മീറ്റർ നീളം 12 മീറ്റർ വീതിയുമുണ്ട്
കൊവിഡ് പ്രതിരോധം, വലിയ കാന്‍വാസില്‍ പയ്യന്നൂരിന്‍റെ ബിഗ് സല്യൂട്ട്
മുഖ്യമന്ത്രി പിണറായി വിജയന് ഇടത്തും വലത്തുമായി നിലകൊള്ളുന്ന പൊലീസ് ഉദ്യോഗസ്ഥന്‍, ആരോഗ്യ പ്രവർത്തകന്‍, അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ എന്നിവരാണ് ചിത്രത്തിലുള്ളത്. 30 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്കൊണ്ട് അമ്പതോളം കലാകാരൻമാർ ലോക്ക് ഡൗൺ നിബന്ധനകൾക്ക് വിധേയമായി പരിശ്രമിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയത്.