കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് വാതകത്തിൽ പ്രവർത്തിക്കുന്ന ശ്‌മശാനം യാഥാർഥ്യമായി. ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ സഹകരണത്തോടെ ഒന്നേ കാൽകോടി രൂപ ചിലവിട്ട് കണ്ണൂർ കോർപറേഷനാണ് ശ്‌മശാനം പണിതത്. ശാന്തി തീരമെന്ന പേരിലാണ് ശ്‌മശാനം.
പൂർണമായും വാതകത്തിൽ പ്രവർത്തിക്കുന്നതാണ് ശ്‌മശാനം. ഒരേ സമയം രണ്ട് മൃതദേഹങ്ങൾ വരെ സംസ്‌കരിയ്ക്കാം. 75 മിനിട്ടിനകം ഒരു മൃതദേഹം സംസ്‌കരിയ്ക്കാൻ സാധിയ്ക്കും. കെ സുധാകരൻ എംപി ശ്‌മശാനം ഉദ്ഘാടനം ചെയ്‌തു.
1.25 കോടി രൂപ ചെലവിട്ടാണ് ശാന്തിതീരം നിർമിച്ചത്. ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ 57.3 ലക്ഷം രൂപ ഉൾപ്പെടെയാണിത്. 62 ലക്ഷം രൂപ കെട്ടിട നിർമ്മാണത്തിനും 63 ലക്ഷം രൂപ വാതകച്ചൂള നിർമ്മിക്കാനുമാണ് ചെലവിട്ടത്.