കണ്ണൂർ: തരിശു ഭൂമിയെ കൃഷിയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പട്ടുവം പഞ്ചായത്തുമായി സഹകരിച്ച് എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളജ്. തരിശു ഭൂമിക്കൊരു കൈത്താങ്ങ് എന്ന ആശയത്തിലൂന്നിയാണ് രണ്ട് ഏക്കറോളം വരുന്ന പ്രദേശത്ത് നെൽ കൃഷി ആരംഭിച്ചത്. ദിനംപ്രതി കർഷകർ കൃഷിയോട് വിടപറയുമ്പോൾ മാറ്റം കണ്ടെത്തുകയാണ് ഇവർ ഇതിലൂടെ ചെയ്യുന്നത്.
ഭൂമിക്കൊരു കൈത്താങ്ങ്; തരിശു ഭൂമിയെ കൃഷിയോഗ്യമാക്കുന്നു - എംവിആർ മെഡിക്കൽ കോളജും പട്ടുവ പഞ്ചായത്തും കൈകോർക്കുന്നു
രണ്ട് ഏക്കറോളം വരുന്ന ഭൂമിയിലാണ് നെൽ കൃഷി ആരംഭിച്ചത്.
ഭൂമിക്കൊരു കൈത്താങ്ങ്; തരിശു ഭൂമിയെ കൃഷിയോഗ്യമാക്കുന്നു
ഉയർന്നുവരുന്ന തൊഴിലാളികളുടെ വേദനവും തൊഴിലാളികളെ കിട്ടാനില്ലാത്തതും മാറിവരുന്ന കാലാവസ്ഥ വ്യതിയാനവുമാണ് നെൽകൃഷി ഉപേക്ഷിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. എന്നാൽ ലാഭമോ നഷ്ടമോ നോക്കാതെ വരും തലമുറക്ക് മാതൃകയാക്കാൻ സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.
ALSO READ:2014ൽ ആണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന് കങ്കണ; രാജ്യദ്രോഹമെന്ന് വരുൺ ഗാന്ധി