കേരളം

kerala

ETV Bharat / city

പാനൂര്‍ പീഡനം; പ്രതിയായ ബിജെപി നേതാവ് റിമാന്‍ഡില്‍ - പാനൂര്‍ പീഡനം വാര്‍ത്തകള്‍

അറസ്‌റ്റിലായ ബിജെപി നേതാവ് പത്മരാജന്‍ കുറ്റം സമ്മതിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. അതിനാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്‌റ്റഡിയില്‍ വാങ്ങും.

panoor pocso case ; BJP leader remanded  panoor pocso case latest news  kerala police latest news  കേരള പൊലീസ് വാര്‍ത്തകള്‍  പാനൂര്‍ പീഡനം വാര്‍ത്തകള്‍  കണ്ണൂര്‍ വാര്‍ത്തകള്‍
പാനൂര്‍ പീഡനം; പ്രതിയായ ബിജെപി നേതാവ് റിമാന്‍ഡില്‍

By

Published : Apr 16, 2020, 1:22 PM IST

കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസുകാരിയെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിജെപി നേതാവ് പത്മരാജന്‍ റിമാന്‍ഡില്‍. ഇയാളെ തലശേരി സബ് ജയിലിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും. ഇയാള്‍ക്കെതിരായ ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും വിശദമായ ചോദ്യം ചെയ്യലുണ്ടാവുക എന്ന് തലശേരി ഡിവൈഎസ്പി കെ.വി വേണുഗോപാല്‍ അറിയിച്ചു. പ്രതിയെ സ്‌കൂളിലെത്തിച്ച് തെളിവെടുക്കുന്നത് എപ്പോള്‍ വേണമെന്ന കാര്യം അന്വേഷണ സംഘം ഇന്ന് തീരുമാനിക്കും. പ്രതിക്കെതിരെ സ്വകാര്യചാനലിലൂടെയുള്ള വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്ന് രേഖപ്പെടുത്തും.

അതേസമയം പെണ്‍കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമം പൊലീസ് നടത്തിയെന്ന് കുടുംബം ആരോപിച്ചു. കേസില്‍ കോഴിക്കോട് അടക്കം പലസ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ കൊണ്ടുവരാന്‍ പൊലീസ് ആവശ്യപ്പെട്ടു. കുഞ്ഞിന് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന നടപടിയാണ് പൊലീസിന്‍റെ ഭാഗത്തുനിന്ന് അന്വേഷണ സമയത്ത് ഉണ്ടായതെന്നും കുടുംബം ആരോപിച്ചു. അതേസമയം പത്മരാജന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും സത്യം പുറത്തു വരുന്നതുവരെ ഇയാളെ ചുമതലകളിൽ നിന്നും മാറ്റി നിർത്തുന്നതായും ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

ABOUT THE AUTHOR

...view details