കണ്ണൂർ: സൈബർ ഇടങ്ങളിലെ ട്രെൻഡിനൊപ്പം ചേർന്ന് സിപിഎം നേതാവ് പി. ജയരാജനും. മമ്മൂട്ടി ചിത്രം ഭീഷ്‌മപർവത്തിലെ വൈറലായ 'ചാമ്പിക്കോ' എന്ന സീനാണ് ജയരാജനും സഖാക്കളും ചേർന്ന് പുനരാവിഷ്‌കരിച്ചത്. തങ്ങളുടെ പ്രിയ നേതാവിന്‍റെ വീഡിയോ അണികൾക്കിടയിലും വലിയ തരംഗമാണ് സൃഷ്‌ടിച്ചത്.
പുറത്തുവന്ന വീഡിയോയിൽ സ്ലോ മോഷനിൽ നടന്നു വന്ന് പാർട്ടി സഖാക്കൾക്കൊപ്പം മാസായി കാലിൻമേൽ കാൽ വെച്ചിരുന്ന് 'ചാമ്പിക്കോ' എന്ന മമ്മൂട്ടിയുടെ ഡയലോഗ് പറഞ്ഞ ശേഷം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് അദ്ദേഹം. ജയരാജന്‍റെ മകന്‍ ജെയിന്‍ രാജ് ആണ് ഫോട്ടോഷൂട്ടിന്‍റെ വീഡിയോ 'തലൈവര്‍' എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.