കണ്ണൂർ: കെ. സുധാകരന് മറുപടിയുമായി പി. ജയരാജൻ. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഒരു രാഷ്ട്രീയവും കാണാൻ പാടില്ല എന്നാണ് സി.പി.എം നിലപാടെന്നും സർവകക്ഷിയോഗത്തിൽ ഉൾപ്പെടെ എല്ലാവരും ഒന്നിച്ചാണ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയതെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക്:പാനൂരില്‍ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു
കൊവിഡ് രണ്ടാം തരംഗത്തില്‍ ഒറ്റക്കെട്ടായ പ്രവർത്തനമാണ് വേണ്ടത്. അതിനു പകരം രാഷ്ട്രീയം പ്രകടിപ്പിക്കുന്നത് ജനദ്രോഹം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിടപ്പുരോഗികള്‍ക്കും വീടുകളില്‍ ഒറ്റക്കായവര്‍ക്കുമാണ് ഇപ്പോള്‍ ഭക്ഷണമെത്തിക്കാന്‍ ഐ.ആര്‍.പി.സി തീരുമാനിച്ചിരിക്കുന്നത്. കണ്ണൂര്‍ കോര്‍പറേഷന്‍റെ പരിധിക്കുള്ളിലെ അതിഥി തൊഴിലാളികളെ സഹായിക്കും. അവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്തു നല്‍കും. കമ്മ്യൂണിറ്റി കിച്ചണായി പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് തീരുമാനമെന്നും പി. ജയരാജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
പി. ജയരാജൻ കണ്ണൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു. ഭക്ഷണ വിതരണ പരിപാടിയുടെ ഉദ്ഘാടനത്തിനായി കണ്ണൂര്‍ കോര്‍പറേഷന്‍ മേയറെയാണ് വിളിച്ചത്. പക്ഷേ അദ്ദേഹം വന്നില്ല. തിരക്കുകള്‍ കൊണ്ടാകാം. എല്ലാവരെയും ഒന്നിപ്പിച്ചു പരിപാടി നടത്താനാണ് താല്‍പര്യം. അര്‍ഹിക്കുന്നവര്‍ക്ക് സഹായം കിട്ടണം. തദ്ദേശ തലത്തില്‍ ജനസേവനം മത്സരിച്ച് മെച്ചപ്പെടുത്തണം. പകരം ഭിന്നതയുണ്ടാക്കുന്ന നിലപാട് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ കഴിഞ്ഞ തവണ 65 ദിവസമാണ് ഐ.ആര്‍.പി.സി സംരക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.