കണ്ണൂർ: ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. കൗൺസിൽ നടപടികൾ യുഡിഎഫ് ബഹിഷ്‌കരിച്ചതിനെ തുടർന്നാണ് പ്രമേയം പരാജയപ്പെട്ടത്. എൽഡിഎഫിലെ 26 അംഗങ്ങൾ മാത്രമാണ് ചർച്ചയിൽ പങ്കെടുത്തത്. 55 അംഗ കൗൺസിലില്‍ പ്രമേയം പാസാകാൻ 28 വോട്ട് ലഭിക്കണം. യോഗത്തിൽ പങ്കെടുത്തവർക്ക് ഭൂരിപക്ഷം ഇല്ലാതായതോടെ അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസം പരാജയപ്പെട്ടു - കണ്ണൂർ കോർപ്പറേഷൻ
55 അംഗ കൗൺസിലില്‍ പ്രമേയം പാസാകാൻ 28 വോട്ട് ലഭിക്കണം. എന്നാല്‍ എൽഡിഎഫിലെ 26 അംഗങ്ങൾ മാത്രമാണ് ചർച്ചയിൽ പങ്കെടുത്തത്.
ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസം പരാജയപ്പെട്ടു
കോർപ്പറേഷനിലെ എൽഡിഎഫ് ഭരണത്തിന് നൽകിയ പിന്തുണയിൽ നിന്നും പിന്മാറിയതോടെയാണ് പി.കെ. രാഗേഷിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അതിനിടെ പുതിയ മേയറെ കണ്ടെത്താനുള്ള കൗൺസിൽ യോഗം നാലാം തിയതി ചേരും. കോൺഗ്രസിലെ സുമ ബാലകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി.
Last Updated : Sep 2, 2019, 1:08 PM IST