കേരളം

kerala

ETV Bharat / city

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം റദ്ദാക്കി

സർക്കാർ നൽകിയ ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി ഉത്തരവ്

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടന്ന് ഹൈക്കോടതി

By

Published : Aug 2, 2019, 11:12 AM IST

Updated : Aug 2, 2019, 4:43 PM IST

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. കേസില്‍ സംസ്ഥാന പൊലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തിയതെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സിബിഐ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് റദ്ദാക്കിയത്. സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്‍റെ നടപടി തിടുക്കപ്പെട്ടതാണെന്നും നിയമപരമായി ഈ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ച വേളയിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലായിരുന്നു. കേസ് രേഖകൾ പരിശോധിച്ചിച്ചില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച രണ്ടാമത്തെ ദിവസം തന്നെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

അതേസമയം സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്‌തതിനെതിരെ ഹർജിക്കാരൻ കോടതിയെ സമീപിച്ചില്ല. കേസിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി, വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച വേളയിലും ആക്ഷേപങ്ങൾ ഉന്നയിക്കാതെ പരാതിക്കാരൻ മാറി നിൽക്കുകയായിരുന്നുവെന്നും കോടതി ചൂണ്ടി കാണിച്ചു. ഈയൊരു സാഹചര്യം കൂടി പരിഗണിച്ചാണ് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ നിലപാട് ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.

2018 ഫെബ്രുവരി 12ന് കണ്ണൂര്‍ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ ഒരു സംഘം സിപിഎം പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയ കേസിൽ, സിബിഐ അന്വേഷണ ആവശ്യപ്പെട്ട് പിതാവ് സി പി മുഹമ്മദായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർ പ്രതികളായ കേസിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണത്തിലൂടെ സത്യം തെളിയില്ലെന്ന വാദം അംഗീകരിച്ചായിരുന്നു ജസ്റ്റിസ് ബി കമാൽ പാഷ, കൊലപാതകം നടന്ന് 23ാം ദിവസം തന്നെ കേസ് സിബിഐക്ക് കൈമാറിയത്. തുടക്കം മുതൽ തന്നെ സിബിഐ അന്വേഷണത്തെ ശക്തമായി സർക്കാർ എതിർത്തിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സ്റ്റേയും നേടിയിരുന്നു.

Last Updated : Aug 2, 2019, 4:43 PM IST

ABOUT THE AUTHOR

...view details