കണ്ണൂര്‍ : ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 259 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. ഇന്ത്യയെ കൂടാതെ അഞ്ച് വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെട്ട സംഘമാണ് പരിശീലനം പൂർത്തിയാക്കിയത്. ഏഴിമല നാവിക അക്കാദമിയിലെ സ്പ്രിങ് ടെം 2020 കോഴ്സിന്‍റെ പാസിങ് ഔട്ട് പരേഡ് ആണ് ഇന്ന് നടന്നത്.
ഏഴിമലയില്‍ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് - പാസിങ് ഔട്ട് പരേഡ്
ഏഴിമല നാവിക അക്കാദമിയിലെ സ്പ്രിങ് ടെം 2020 കോഴ്സിന്‍റെ പാസിങ് ഔട്ട് പരേഡ് ആണ് ഇന്ന് നടന്നത്.
ഏഴിമലയില്‍ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ്
കൊവിഡ് 19ന്‍റെ സാഹചര്യത്തിൽ ഉദ്യോഗാർഥികളുടെ രക്ഷിതാക്കളുടെയും മറ്റ് അതിഥികളുടേയും സാന്നിധ്യമില്ലാതെയാണ് ചടങ്ങ് നടന്നത്. ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫ് അനിൽകുമാർ ചൗള പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള ബഹുമതികൾ നൽകി. ഇന്ത്യൻ നാവിക അക്കാദമി കമാൻഡന്‍റ് ദിനേശ് കെ.ത്രിപാഠി ചടങ്ങിൽ സംബന്ധിച്ചു.
Last Updated : Jun 13, 2020, 10:01 PM IST