മക്കളുടെ തെറ്റ് പാർട്ടി ചുമക്കില്ല: പി ജയരാജനൊപ്പം എം.വി ജയരാജനും - മക്കളെ സംരക്ഷിക്കില്ലെന്ന് കോടിയേരി
നേതാക്കളുടെ മക്കളുടെ തെറ്റ് പാര്‍ട്ടി ചുമക്കേണ്ടതില്ലെന്ന കണ്ണൂർ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് നിലവിലെ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍റെ പ്രതികരണം.
കണ്ണൂര്‍: നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍റെ പ്രസ്‍താവനയ്ക്ക് പിന്തുണയുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്ത്. മക്കള്‍ തെറ്റ് ചെയ്താല്‍ സംരക്ഷിക്കില്ലെന്നായിരുന്നു എം.വി ജയരാജന്‍റെ പ്രതികരണം. ഇത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയതാണ്. സി.എച്ച് കണാരനാണ് ഇതിന് മാതൃകയെന്നും പാർട്ടിക്കെതിരായി നിന്ന മകനെ തള്ളിപ്പറഞ്ഞ നേതാവാണ് കണാരനെന്നും എം.വി ജയരാജന്‍ പറഞ്ഞു.