കണ്ണൂർ: ജില്ലയിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് നൽകിയിട്ടും യുഡിഫ് നേരിട്ടത് കനത്ത പരാജയം ആണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഇരിക്കൂറിലും പേരാവൂരിലും ബിജെപി വോട്ടുകൾ കൊണ്ടാണ് യുഡിഎഫ് വിജയിച്ചത്. തലശേരിയിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ ഗൂഡാലോചന നടത്തിയെന്നും ആടിനെ പട്ടിയാക്കുന്ന സമീപനമാണ് ഡിസിസി പ്രസിഡന്‍റ് സ്വീകരിക്കുന്നതെന്നും കൂത്തുപറമ്പിൽ പണമൊഴുക്കിയിട്ടും യുഡിഎഫിനു ജയിക്കാൻ പറ്റിയില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തി.
കണ്ണൂരില്‍ യുഡിഎഫ് ജയിച്ചത് ബിജെപി സഹായത്താലെന്ന് എം.വി ജയരാജൻ - കേരള തെരഞ്ഞെടുപ്പ് വാർത്തകള്‍
ആകെയുള്ള 11 സീറ്റില്‍ ഒമ്പത് ഇടത്തും എല്‍ഡിഎഫും രണ്ട് ഇടത്ത് യുഡിഎഫുമാണ് ജയിച്ചത്.
ജില്ലയില്‍ ആകെയുള്ള 11 സീറ്റില്‍ ഒമ്പത് ഇടത്തും എല്‍ഡിഎഫ് ആണ് വിജയിച്ചത്. കഴിഞ്ഞ തവണ എട്ടിടത് മാത്രമാണ് ഇടത് മുന്നണിക്ക് ജയിക്കാനായത്. കണ്ണൂരിലും അഴീക്കോടും വിജയിക്കാനായത് മുന്നണിക്ക് വലിയ ആത്മവിശ്വസമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന് ഭൂരിപക്ഷമാണ് മട്ടന്നൂരില്‍ കെ.കെ ശൈലജ നേടിയത്. അഴീക്കോടും കൂത്തുപറമ്പും തോറ്റതോടെ ജില്ലയില്‍ ലീഗിന് സീറ്റില്ലാതെയായി. ഇരിക്കൂറും പേരാവൂരും കോണ്‍ഗ്രസ് നിലനിര്‍ത്തി.
കൂടുതല്‍ വായനയ്‌ക്ക്:പിണറായി വിജയന് ദുഃഖം നേമത്ത് ബിജെപി വോട്ട് കുറഞ്ഞതിലെന്ന് കെ. മുരളീധരൻ